
കൊല്ലം: ഭാര്യയെ വിഷപ്പാമ്പിനെ കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി കേട്ട് സൂരജ് കോടതിയില്‍ നിന്നത് നിര്‍വികാരനായി. കോടതി വിധി പ്രഖ്യാപിച്ചശേഷം എന്താണ് ശിക്ഷയെന്ന് പ്രതികൂട്ടില്‍ നിന്ന സൂരജിന് മനസ്സിലായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ സഹായത്തോടെ ഒരു അഭിഭാഷകനില്‍ നിന്നാണ് ശിക്ഷ എന്താണെന്ന് അറിഞ്ഞത്. ശിക്ഷാവിധി അറിഞ്ഞശേഷവും നിര്‍വികാരത്തോടെയാണ് സൂരജ് പ്രതികൂട്ടില്‍ നിന്നത്.
കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം ഉച്ചയ്ക്ക് 1.05 ഓടെ സൂരജിനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. വിധി കേള്‍ക്കാന്‍ കോടതി പരിസരം ജനക്കൂട്ടത്താല്‍ തിങ്ങിനിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അതീവ സുരക്ഷയാണ് സൂരജിന് ഏര്‍പ്പെടുത്തിയിരുന്നത്.






