
2017ല്‍ പുറത്തിറങ്ങിയ പൃഥിരാജ് നായകനായ മലയാള ചലച്ചിത്രം 'എസ്രാ' ഇനി ബോളിവുഡിലേക്ക്. ജയ് കെ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് 'ഡിബുക്ക്' എന്ന പേരില്‍ ആണ് പുറത്തിറങ്ങുന്നത്. ഹിന്ദി റീമേയ്ക്കിന്റെയും തിരക്കഥയും സംവിധാനവും ജയ് കെ തന്നെയാണ്. ഇമ്രാന് ഹാഷ്മി നായകനായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
പൃഥ്വിരാജ്, ടൊവിനോ തോമസ്, പ്രിയ ആനന്ദ് തുടങ്ങിയവരായിരുന്നു എസ്രയില്‍ പ്രധാനവേഷത്തിലെത്തിയത്. മലയാളത്തില്‍ പൃഥ്വി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയില്‍ ഇമ്രാന് ഹാഷ്മി അവതരിപ്പിക്കുന്നത്. നികിത ദത്തയാണ് നായിക. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ക്ലിന്റണ് സെറെജോയാണ്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 29ന് പ്രദര്‍ശനത്തിനെത്തും.







Comments