
മുംബൈ: 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം എസ്.ബി.ഐയുടെ 24,000 ശാഖകളില്‍ മാത്രമായി 92,000 കോടി രൂപ നിക്ഷേപമായി എത്തിയെന്ന് ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു.
ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയര്‍ന്നതോടെ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ സന്നദ്ധമായേക്കും. ഇതോടെ ഭവന, വാഹന വായ്പകള്‍ അടക്കമുള്ളവയുടെ പലിശ നിരക്ക് കുറയുമെന്ന് അരുന്ധതി ഭട്ടാചാര്യ സൂചിപ്പിച്ചു.
ഇടപാടുകാര്‍ കൈവശമിരുന്ന വന്‍തുകകള്‍ മാറ്റിയെടുക്കാന്‍ നിക്ഷേപത്തെ മാത്രമാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതോടെ വന്‍തുകകളാണ് കെട്ടിക്കിടക്കുന്നത്. 1000, 500 രൂപ നോട്ടുകളാണ് ഇവ മുഴുവനും.






