
മിനിസ്ക്രീനില്‍ കുറഞ്ഞ കാലംകൊണ്ടുതന്നെ പ്രക്ഷകരുടെ പ്രിയങ്കരനായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് റോണ്സണ്.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന രാക്കുയില്‍ എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ടിഎസ് സജിയുടെ സംവിധാനത്തില്‍ ദേവിക നമ്പ്യാര്‍, സ്വാതി, ഷോബി തിലകന് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന പരമ്പരയില്‍ റോയ് അലക്സ് എന്ന കഥാപാത്രത്തെയാണ് റോണ്സണ് അവതരിപ്പിച്ചിരുന്നത്. ഇതിനോടകം തന്നെ ധാരാളം ആരാധകരെയും റോണ്സണ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആരാധകരെ വിഷമിപ്പിക്കുന്ന വാര്‍ത്തുമായി എത്തിയിരിക്കുകയാണ് താരം.രാക്കുയില്‍ സീരിയലില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ച് റോണ്സന് രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഇനി സീരിയലിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും സംവിധായകനും ക്യാമറമാനുമെല്ലാം പിന്മാറിയത് കൊണ്ടും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതുകൊണ്ടുമാണ് പിന്മാറുന്നതെന്നും റോണ്സണ് തന്റെ സോഷ്യല്‍ മിഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.'പ്രിയപ്പെട്ട രാക്കുയില്‍ പ്രക്ഷകര്‍ അറിയുന്നതിന്, അങ്ങനെ രാക്കുയിലിനോട് ഞാന്‍ വിട പറയുകയാണ് എന്ന് ഞാന്‍ അറിയിക്കുകയാണ്' എന്ന് തുടങ്ങുന്ന കുറിപ്പില്‍ സഹപ്രവര്‍ത്തകരോടുള്ള നന്ദിയും സ്നേഹവും ഓരോരുത്തരുടെയും പേരുകള്‍ പ്രത്യേകം പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അടുത്തിടെ ഏഷ്യാനെറ്റിലെ പാടാത്തപൈങ്കിളി എന്ന പരമ്പരയില്‍ നിന്നും നായക കഥാപാത്രത്തെ അവതരിപ്പിച്ച സൂരജ് സണ്‍ പിന്മാറിയത് മിനിസ്ക്രീന്‍ പ്രക്ഷകരെ ഒന്നടക്കം നിരാശയിലാക്കിയിരുന്നു. അതിനു പിന്നാലെയാണ് റോണ്‍സണ്‍ന്റെ പിന്മാറലും. ഇത് പരമ്പരയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് മിനിസ്ക്രീന്‍ പ്രേക്ഷകര്‍.






