
ആം ആദ്മി പാര്‍ട്ടിയിലേക്കില്ലെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയ്ക്ക് വേണ്ടി ഇടപെട്ട ഭാഗ്യലക്ഷ്മിയെ ആം ആദ്മി പാര്‍ട്ടിയില്‍ എത്തിക്കുന്നതിനായി ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താല്‍പ്പര്യമില്ലെന്ന് ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അനുമോദിക്കാനോ, അനുകൂലിക്കാനോ, ഭീഷണിപ്പെടുത്താനോ ഒരു പാര്‍ട്ടിയില്‍ നിന്നും ആരും ശ്രമിച്ചിട്ടില്ല. ആര് നല്ലത് ചെയ്താലും താന്‍ അവര്‍ക്കൊപ്പം ഉണ്ടാകും. മറിച്ചാണെങ്കില്‍ പ്രതികരിക്കുകയും ചെയ്യും. തന്റെ പ്രവര്‍ത്തനം ഒരു രാഷ്ട്രീയത്തിലും മതത്തിലും അധിഷ്ടിതമല്ല. അവിടെ ഒന്ന് മാത്രമേയുള്ളൂ, മനുഷ്യന്. അതിനെ ഇത്ര ചെറുതായി കാണരുതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ദയവായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.അനുമോദിക്കാനോ പ്രതിരോധിക്കാനോ അനുകൂലിക്കാനോ ഭീഷണിപ്പെടുത്താനോ ഒരു പാർട്ടിയിൽ നിന്നും ആരും ശ്രമിച്ചിട്ടില്ല..ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരാനും എനിക്ക് താല്പര്യവുമില്ല...ആര് നല്ലത് ചെയ്താലും ഞാൻ അവരോടൊപ്പമുണ്ടാകും..
മറിച്ചാണെങ്ങിൽ പ്രതികരിക്കാനും..ഏതൊരു വ്യക്തിക്കും സ്വന്തം കാര്യങ്ങൾക്കുമപ്പുറം സാമൂഹിക പ്രതിബദ്ധതയുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു..എന്റെ പ്രവർത്തനം ഒരു രാഷ്ട്രീയത്തിലും മതത്തിലും അധിഷ്ഠിതമല്ല
അവിടെ ഒന്ന് മാത്രമേയുളളു.മനുഷ്യൻ..അതിനെ ഇത്ര ചെറുതായി കാണരുത്..






