
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണവിധേയനായ സി.പി.എം നേതാവ് ജയന്തന് മുഖ്യമന്ത്രിക്ക് പരാതി നല്കി. തങ്ങള്‍ക്കെതിരെ യുവതി നല്കിയ പരാതി വ്യാജമാണെന്നും യുവതിയെയും ഭര്‍ത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ജയന്തന് പരാതി നല്‍കിയത്. ജയന്തന് പുറമെ കേസില്‍ ആരോപണവിധേയരായ ജിനീഷ്, ബിനീഷ്, കെ.ആര് ഷിബു എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആരോപണം ഉന്നയിച്ച സ്ത്രീയും ഭര്‍ത്താവും സ്ഥിരമായി പോലീസിലും മറ്റ് അധികാര കേന്ദ്രങ്ങളിലും കളവായി പരാതി നല്‍കുന്നവരാണെന്ന് ജയന്തന് പറഞ്ഞു. ഇതേ യുവതി തന്നെ ഏതാനും മാസങ്ങള്‍ക്ക് രാജേഷ് എന്നയാള്‍ക്കെതിരെ ഇതുപോലെ പരാതി നല്‍കിയിരുന്നു. ഈ പരാതി പണം നല്കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പണത്തിനായി ഏതറ്റം വരെയും പോകുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ക്കെതിരെ പരാതി നല്‍കിയതെന്നും ജയന്തന് പറഞ്ഞു.
തന്റെ കയ്യില്‍ നിന്ന് പരാതിക്കാരിയും ഭര്‍ത്താവും പണം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതാണ് കേസിനാധാരമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.






