സാമന്ത തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളികള്‍ ഒന്നടങ്കം ആരാധിക്കുന്ന നടിയാണ്. സോഷ്യല്‍മീഡിയയില്‍
ഏറെ സജീവമായ താരം ആരാധകരോട് സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്. അതുകൊണ്ട്തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വീകാര്യതയുളള നടികൂടെയാണ്. ഇപ്പോള്‍ പെയിന്റ്ചെയ്യുന്ന സാമന്തയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൊവിഡ് 19 ബാധിച്ചവരെ പ്രോല്സാഹിപ്പിച്ചുളള ഒരു ആര്‍ട് പ്രെജക്ടിന്റെ ഭാഗമായാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്ക് വെച്ചത്. 'നിങ്ങള്‍ക്ക് പെയിന്റ് ചെയ്യാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഏത്വിധത്തിലും ആ പെയിന്റ് ചെയ്യുക. അപ്പോള്‍ ആ തോന്നല്‍ ഇല്ലാതാകും' എന്നായിരുന്നു സാമന്ത ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം നാഗചൈതന്യയായുളള വിവാഹബന്ധം വേര്‍പിരിഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയായിരുന്നു. സാമന്ത തന്നെയാണ് ഈ കാര്യം പങ്ക്വെച്ചതും.
വിണ്ണെത്താണ്ടി വരുവായ എന്ന ചലച്ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തെരി, മേഴ്സല്, ജനത ഗാരേജ്, ഓട്ടേനഗര് സൂര്യ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നകയികയായിട്ടുണ്ട്. അടുത്തിടെ സാമന്ത നായികയായുളള ചില ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.






