
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ബോളിവുഡ് ചിത്രം ‘തടപ്പ്’ ന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. സുനില്‍ ഷെട്ടിയുടെ മകന് അഹാന് ഷെട്ടിയിതില് നായകനാകുമ്പോള്‍, താര സുതാരിയയാണ് നായികയാകുന്നത്. ഒരു ലിവിഡ് ലൗ ടെയില്‍ എന്ന രീതിയിലാണിതിനെ ലോഞ്ച് ചെയ്തിരിക്കുന്നത്. അമിതാഭ്ബച്ചന്, കമല്ഹാസന്, മോഹന്‍ലാല്‍, സല്മാന്ഖാന്, ചിരഞ്ജീവി എന്നിവരടക്കം പ്രശസ്തരായ താരങ്ങളെല്ലാം ട്രെയിലർ സോഷ്യൽ മീഡിയയിൽ കൂടി ഇതിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
"എ ടെയ്ൽ ഓഫ് റാഗിംഗ് ലൗ, ഗുഡ് ബോയ് ടേണ്‍ ബാഡ് ഫോർ ലൗ " എന്ന ടാഗോടെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ട്രെയിലർ റിലീസ് ചെയ്തത്. 2018 ഇല് ഇറങ്ങിയ തെലുങ്ക് ഹിറ്റ് ചിത്രം RX 100 ന്റെ റീമേക്ക് കൂടിയാണ് ‘തടപ്പ്’.
ട്രെയിലറില്‍ ഒരു ഔട്ട് ആന്റ് ഔട്ട് അഹാൻ ഷോ പോലെയാണ്. മിക്കവാറും എല്ലാ സീനുകളിലും നിറഞ്ഞു നില്ക്കുന്ന അഹാന് ഒരു കാലത്ത് ഹിന്ദി സിനിമയിലെ നായകനാകാൻ അത്യാവശ്യമെന്ന് കരുതിയിരുന്നതെല്ലാം അവതരിപ്പിക്കുന്നു. നൃത്തം, റൊമാൻസ്, ആക്ഷൻ, നായകന്,വില്ലന്‍, ബോംബ് സ്ഫോടനങ്ങളിലൂടെ ബൈക്ക് ഓടിക്കുക പോലും ചെയ്യുന്നയാള്‍ എന്നിങ്ങനെ - അഹാൻ എല്ലാം ചെയ്യുന്നു. അഹാന് ആശംസകളറിയിച്ച് ആരാധകര്‍ മാത്രമല്ല സെലിബ്രിറ്റികളുടെ ഒരു വലിയ നിര തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
അമിതാഭ് ബച്ചൻ, ഇൻസ്റ്റാഗ്രാമിലൂടെ അഹാനെ സിനിമയിലേക്ക് സ്വാഗതം ചെയ്ത് എഴുതിയത്, “അഹാൻ .. നീ വളര്‍ന്നത് ഞങ്ങളുടെ മുന്നിലൂടെയാണ്. ഇന്ന് സിനിമയുടെ വിശാല ലോകത്തേക്ക് പരിചയപ്പെടുത്തുന്നതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. നിന്റെ ആദ്യ ചിത്രം ‘തടപ്പിലൂടെ’... എല്ലാ അനുഗ്രഹങ്ങളും ആശംസകളും’’ എന്നാണ്.
ഉലകനായകന് കമല്ഹാസന് തമിഴിലാണ് ആശംസ അറിയിച്ചത് ട്വിറ്ററിലൂടെയാണ്, ‘‘എന്റെ പ്രിയ സുഹൃത്ത് സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടി ‘തടപ്പ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. മുപ്പത് വർഷമായി ആരാധകരെ രസിപ്പിക്കുന്ന അച്ഛനെപ്പോലെയാകാന്‍ മകന് സാധിക്കട്ടെ്. ആശംസകള്‍ നേരുന്നു’’ എന്നാണ്.
ചിരഞ്ജീവിയും അഹാൻ ഷെട്ടിയെ സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്തു, “റോ & ഇന്റന്‍സ്! #സാജിദ് നദിയാദ്വാലയുടെ #തടപ്പ് ട്രെയിലർ ആകർഷകമായി തോന്നുന്നു! #അഹാൻഷെട്ടിക്കും ടീമിനും (sic) സ്നേഹവും ആശംസകളും."
മലയാളത്തിലെ മഹാനടന് മോഹൻലാൽ തന്റെ ട്വിറ്ററിലൂടെ അഹാൻ ഷെട്ടിയെ സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്തു. ‘‘സാജിദ് നദിയാദ്വാലസിന്റെ 'തടപ്പ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന പ്രിയ അഹാൻ ഷെട്ടിയെ (സുനിൽ ഷെട്ടിയുടെ മകൻ) ഇന്ത്യൻ സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു. എന്റെ എല്ലാ സ്നേഹവും പ്രാർത്ഥനയും (sic)’’ എന്നായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്.
സൽമാൻ ഖാൻ അഹാന് അഭിനന്ദന കുറിപ്പും എഴുതിയിട്ടുണ്ട്. സൽമാൻ നിര്‍മ്മിച്ച ‘ഹീറോ എന്ന ചിത്രത്തിലൂടെ അഹാന്റെ സഹോദരി അതിയ ഷെട്ടിയെ ലോഞ്ച് ചെയ്തിരുന്നു. “അഹാൻ, നിന്റെ സിനിമ ‘തടപ്’ ന്റെ ട്രെയിലര്‍ കണ്ടു, ഒരുപാട് സന്തോഷം. ‘തടപ്പി’ന് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ ഇത് ഇഷ്ടപ്പെട്ടു (sic)." എന്ന് സല്മാന് കുറിച്ചു.
സുനിൽ ഷെട്ടിയാണ് മകന്റെ ഏറ്റവും വലിയ ചിയർ ലീഡർ. "ഇന്നലെ - എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു അവന്. ഇന്ന് ഞാൻ അതെല്ലാം പങ്കിടുന്നു. അത് നിങ്ങള്‍ സ്വീകരിക്കുന്നതിനും സ്നേഹിക്കുന്നതിനും വേണ്ടിയാണ്. എന്റെ മകൻ #അഹാൻഷെട്ടിയുടെ #തടപ് ട്രെയിലര്‍ ഇന്ന് ലോഞ്ച് ചെയ്യുന്നു. എന്നെപ്പോലെ അവനെയും ആലിംഗനം ചെയ്യാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു. ലവ് യു #അഹാൻ," ഇൻസ്റ്റാഗ്രാമില്‍ സുനില്‍ ഷെട്ടി കുറിച്ചത്. ട്രെയിലര്‍ വന്ന് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ അതേറ്റെടുത്തു.
മിലന് രുത്രിയയാണ് ‘തടപ്’ന്റെ സംവിധായകന്. സാജിദ്ചി നാദിയാദ്വാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, സിക്കന്‍ഡര്‍ ഖേര്‍, ശരത് സക്സേന, അമിത് സാധ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘തടപ്പി’ന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രീതം ആണ്. സ്വതന്ത്ര സംഗീത സംവിധായകനായി ആല്‍ബങ്ങള്‍ ചെയ്യാന്‍ അപൂര്‍വ്വമായി മാത്രം ആളുകള്‍ തയാറാകുന്ന ഇക്കാലത്ത് ഗാനങ്ങള്‍ രചിക്കുന്നത് ഒരു പ്രത്യേകതയാണ്. ഇതിലെ ഗാനങ്ങള്‍ക്ക് രണ്ടായിരത്തിലെ തുടക്കകാലങ്ങളുടെ സ്വാദുണ്ട്, അൽപ്പം ഗൃഹാതുരത്വം തോന്നുന്നത് കൊണ്ട് ഈ ആൽബത്തിനായി ജിജ്ഞാസയോടെ കാത്തിരിക്കുന്നു എന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.ഡിസംബര്‍ മൂന്നിനാണ് ‘തടപ്’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.






