
തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവന്റെയും ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. ഇപ്പോള്‍ ഇവരുടെ പ്രണയസാഫല്യം സാക്ഷാത്കരിക്കാന്‍ പോകുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ആരാധകരെല്ലാം താരങ്ങളുടെ വിവാഹം ഉടന്‍ കാണുമെന്ന പ്രതീക്ഷയിലാണ്.
നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുളള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് തുറന്ന് പറഞ്ഞെങ്കിലും വിവാഹ തീയതിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. 2015 ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി നാന് താന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇവര്‍ പ്രണയത്തിലാകുത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നയന്‍താരയ്ക്കൊപ്പമുളള ഒരു ചിത്രവും 'വിരലോട് ഉയിര് കൂട കോര്‍ത്തു' എന്ന അടിക്കുറിപ്പും വളരെ ശ്രദ്ധനേടിയിരുന്നു.
രജനികാന്തിന്റെ അണ്ണാത്തെയാണ് ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന നയന്‍സിന്റെ ചിത്രം. ഷാരൂഖിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരുന്നു താരം എന്നല്‍ ഷാറൂഖിന്റെ മകന് ആര്യന്ഖാന് ലഹരിമരുന്നു കേസില്‍ അറസ്റ്റുമായതിനു ശേഷം പുതിയ ചിത്രങ്ങളൊല്ലാം നീട്ടിവെച്ചിരിക്കുകയായിരുന്നു. അതുകൊണ്ട്തന്നെ വിവാഹത്തിരക്ക് അടുത്തെത്തിയതിനാല്‍ നയന്‍സ് ചിത്രത്തില്‍ നിന്ന് പിന്മാറുവാന് സാധ്യതയുണ്ട്.
2005 ല്‍ പുറത്തിറങ്ങിയ മലയാള സിനിമയായ രാപ്പകലിലൂടെയാണ് നയന്‍താര ചലച്ചിത്ര ലോകത്തേക്ക് കടുന്നുവന്നത്. പിന്നീടങ്ങ് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി സിനിമകളിലാണ് നയന്‍സ് തന്റെ അഭിനയം കാഴ്ചവെച്ചത്.







Comments