
പഴയസഹതാരങ്ങള്ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുന്നതില്‍ മുന്‍നിരയിലാണ് ജൂഹി ചൗള. അടുത്തിടെ സഹതാരമായിരുന്ന രവീണ ടണ്ടന്റെ ജന്മദിനത്തില് അവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ജൂഹി ആശംസ അറിയിച്ചത്. ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ് ജൂഹി പങ്കുവച്ച മറ്റൊരു ചിത്രം. എബിസിഎല്‍ ഷോയ്ക്കു വേണ്ടി പണ്ടെപ്പോഴോ സഹതാരങ്ങള്ക്കൊപ്പമെടുത്ത ചിത്രത്തിന്റെ സുന്ദരമായ ഓര്‍മ്മയാണ് ജൂഹി ഇതിലൂടെ പറയുന്നത്. ‘‘ഫറാഖാന്, എന്റെ കസിന് സാരിക, പൂജ ബത്ര എന്നിവരോടൊപ്പം ഞാനും എബിസിഎല്‍ ഷോയ്ക്ക് ബാംഗ്ലൂരില്‍ പോയപ്പോഴുള്ള ചിത്രം. പ്രോപ്സിന്റെ കൂട്ടത്തില്‍ അവിടെയൊരു സിംഹാസനവും ഉണ്ടായിരുന്നു. ഫറയെ മിസ്സ് ഇന്ത്യയായി അഭിനയിപ്പിക്കുകയാണ് ഞങ്ങളിതില്‍. പൂജയാണ് ട്രോഫി ഹറയ്ക്ക് നല്‍കുന്നത്. മിസ്സ് ഇന്ത്യ ആണെന്ന് പ്രഖ്യാപിക്കുമ്പോഴുള്ള എക്സ്പ്രെഷന്‍ വളരെ ക്ലാസിക്കലായി ഫറ അവതരിപ്പിക്കുന്നു.’’ ഇങ്ങനെയാണ് ജൂഹി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ത്രോബാക്ക്- സ്ട്രെയ്റ്റ് ഫ്രം മൈ പേഴ്സണല്‍ ആല്‍ബം എന്നും താഴെ ജൂഹി എഴുതിയിട്ടുണ്ട്. ‘‘ഓഹ് മൈ ഗോഡ്,മിസ്സ് വേൾഡിന് വേണ്ടിയായിരുന്നു അത്... എന്തൊരു രസമായിരുന്നു അത്..!’’ എന്ന് അതിന് താഴെ ഫറ ഖാന് കമന്റും ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ആരാധകര്‍ അതിനെ വൈറലാക്കി.






