തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുളള താരമായിരുന്നു നമിത. ഗ്ലാമറസ് വേഷങ്ങളായിരുന്നു നമിതയെ കൂടതല്‍ ശ്രദ്ധേയയാക്കിയത്. ഒരിക്കല്‍ ഒരു ആരാധകന്‍ നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആ അനുഭവം പങ്കുവെക്കുകയാണ് താരം. ടൂറിങ് ടോക്കീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
‘ആ സമയത്ത് ഐ പോഡ് വളരെ ഫെയ്മസാണ്. ഞാന്‍ ഇയര്‍ഫോണ്‍ വച്ച് പാട്ട് കേള്‍ക്കാറുണ്ടായിരുന്നു. എന്റെ മുന്‍ മാനേജരുടെ കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. എയര്‍പോര്‍ട്ടില്‍ ഞങ്ങളെ പിക്കപ്പ് ചെയ്യാന്‍ ആള്‍ വരുമെന്ന് പറഞ്ഞിരുന്നു. ഒരാള്‍ വന്നു. ഞങ്ങള്‍ കാറില്‍ കയറി ഇരുന്നു. ഞാന്‍ പിന്നിലിരുന്ന് പാട്ട് കേട്ട് ഉറങ്ങുകയായിരുന്നു. ഇടയ്ക്ക് കണ്ണ് തുറന്നപ്പോള്‍ കണ്ടത് അയാള്‍ ഫോണ്‍ ഒളിച്ചുവച്ച് ആര്‍ക്കോ മെസേജ് അയക്കുന്നതാണ്. എന്താണെന്ന് മനസിലായില്ല. ഞാന്‍ വീണ്ടും ഉറക്കമായി.
പെട്ടെന്ന് ഒരിടത്ത് വച്ച് ഏഴെട്ട് പോലീസ് ജീപ്പുകള്‍ വന്ന് ഞങ്ങളെ വളഞ്ഞു. ഒന്നും ചെയ്യരുത്, അനങ്ങാതിരിക്കൂവെന്നൊക്കെ അവര്‍ പറഞ്ഞു. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ഷൂട്ടിങ് ആണോ? കാമറയൊന്നും കാണുന്നില്ലല്ലോ എന്നൊക്കെ ചിന്തിച്ചു. പെട്ടെന്ന് വനിത പോലീസുമാര്‍ വന്ന് എന്റെ കയ്യില്‍ പിടിച്ച് ഇറക്കിക്കൊണ്ടു പോയി. എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
അവരാണ് പറഞ്ഞത് നിങ്ങളെ കിഡ്‌നാപ്പ് ചെയ്തതാണെന്ന്. യാത്ര ചെയ്യുന്ന സമയത്ത് ഒരിക്കല്‍ ഞാന്‍ നോക്കിയപ്പോള്‍ ഡ്രൈവര്‍ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി എന്നോട് ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴും എനിക്ക് മനസിലായിരുന്നില്ല. തീവ്ര ആരാധകനായിരിക്കുമെന്നാണ് കരുതിയത്. പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോഴും നമീ ഐ ലവ് യു നമീ എന്ന് വിളിച്ച് പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് മുറിയിലെത്തിയ ശേഷമാണ് ഞാന്‍ കുറച്ച് സീരിയസ് ആകുന്നത്’ നമിത പറഞ്ഞു.

Comments