‘നിങ്ങള്‍ സ്വതന്ത്രനാവാനാണ് ജനിച്ചത്’; പുത്തന്‍ ലുക്കില്‍ അമലാ പോള്‍, ഫോട്ടോ വൈറല്‍
‘നിങ്ങള്‍ സ്വതന്ത്രനാവാനാണ് ജനിച്ചത്’; പുത്തന്‍ ലുക്കില്‍ അമലാ പോള്‍, ഫോട്ടോ വൈറല്‍
Authored by Web Desk | Last updated: 02 Nov 2021, 4:40 PM | 1 min read
photo:instagram.com/amalapaul
കോളിവുഡ് സിനിമകളില്‍ ഏറെ ആരാധകരുളള നടിയാണ് അമലാ പോള്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുത്. വ്യത്യസ്തമായ രീതിയില്‍ പോസ് ചെയ്തുളള അമലയുടെ ഫോട്ടോകളാണ് ചുരുങ്ങിയ സമയത്തിനുളളില്‍ ആരാധകരുടെ ഇടയില്‍ തരംഗമാകുന്നത്.
അമല ധരിച്ചിരിക്കുന്ന മഞ്ഞ വസ്ത്രവും കൂടാതെ മഞ്ഞ ഹെയര്‍ ബാന്റും വ്യത്യസ്ത കളറോടുകൂടിയ കമ്മലും താരത്തിന്റെ ഫോട്ടോയ്ക്ക് ഏറെ ഭംഗി നല്‍കുന്നുണ്ട്. 'പരിഷ്കൃത ജീവിതം എന്ന് വെളിപ്പെടുത്തുന്ന കുഴപ്പത്തില്‍ അകപ്പെടരുത്. നിങ്ങള്‍ സ്വതന്ത്രനാവാനാണ് ജനിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്ത്.
photo:instagram.com/amalapaul
ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരമാണ് അമലാ പോള്‍. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ 'നീലത്താമര' എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും തമിഴ് ചിത്രമായ മൈനയിലൂടെയാണ് അമല ശ്രദ്ധ നേടിയത്. മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോള്‍ അഭിനയിച്ചിട്ടുണ്ട്.