
ഇന്സള്ട്ടഡായിട്ടുള്ളവനെ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂ എന്ന് വെള്ളം സിനിമയിലൊരു സംഭാഷണമുണ്ട്. ആ സംഭാഷണം സത്യമാക്കുന്ന രീതിയിലാണ് പ്രാകൃതരൂപമെന്ന് കളിയാക്കിയ സാന്സിമാന് എല്ലിയുടെ തിരിച്ചുവരവ്.യഥാര്‍ത്ഥ ജീവിതത്തിലെ മൗഗ്ലി എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ റുവാണ്ടയിലുള്ള എല്ലി എന്ന ചെറുപ്പക്കാരന് രൂപത്തിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആളുകളുടെ കളിയാക്കലുകള്‍ സഹിക്കവയ്യതായപ്പോള്‍ എല്ലി കാട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇപ്പോള്‍ എല്ലിയുടെ ജീവിതമാകെ മാറിമറിഞ്ഞു. വെളുത്ത ഷര്‍ട്ടും കറുത്ത സ്യൂട്ട്സും പാന്റ്സും ധരിച്ചു നില്ക്കുന്ന എല്ലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാട്ടില്‍ നിന്ന് നാട്ടിലെത്തിയ എല്ലി സ്കൂളില്‍ ചേര്‍ന്നു.
ജനിക്കുമ്പോള്‍ തന്നെ കുട്ടിയുടെ തല തീരെ ചെറുതായിരിക്കുന്ന മൈക്രോസെഫാലി എന്ന അസുഖവുമായിട്ടാണ് 1999 ല്‍ എല്ലി ജനിച്ചത്. ഈ അവസ്ഥ കൊണ്ട് എല്ലിയെ കാണുന്നതോടെ ആളുകള്‍ മാറി നടക്കാന്‍ തുടങ്ങി. മാനസിക വളര്‍ച്ചയില്ലാത്തതു കൊണ്ട് സ്കൂളില്‍ അഡ്മിഷനും കിട്ടിയില്ല, കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത എല്ലിയെ ആരും അംഗീകരിച്ചില്ല. അങ്ങനെ ചുറ്റുപാടുമുള്ളവരുടെ കളിയാക്കല്‍ കാരണം എല്ലി കാട്ടിലേക്ക് താമസം മാറി.
പക്ഷേ 2020 ല്‍ അഫ്രിമാക്സ് ടി.വിയില്‍ എല്ലിയുടെ അമ്മയുടെ അഭിമുഖം വന്നതോടെ ലോകം മുഴുവന്‍ ഇവര്‍ക്ക് ശ്രദ്ധ നേടി. അഫ്രിമാക്സ് ടി.വി ഇവര്‍ക്ക് വേണ്ടി ഒരു ക്രൗഡ് ഫണ്ടിംഗ് സംരംഭം ആരംഭിച്ചു, അതിലൂടെ എല്ലിയെയും കുടുംബത്തെയും സഹായിക്കാന്‍ ഒരു പേജ് തുടങ്ങി. ആ പേജിലൂടെ ഇവര്‍ക്ക് സഹായഹസ്തമേകി, അങ്ങനെ അവരുടെ ജീവിതസാഹചര്യങ്ങള്‍ മാറിമറിഞ്ഞു. റുവാണ്ടയിലെ ഗിസെനിയിലെ ഉബുംവെ കമ്മ്യൂണിറ്റി സെന്ററിലെ സ്പെഷ്യല്‍ സ്കൂളിലാണ് എല്ലിയിപ്പോള് പഠിക്കുന്നത്. സ്റ്റെലന്‍ ലുക്കിലുള്ള എല്ലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. എല്ലിയുടെ പുതിയ ചിത്രത്തിനൊപ്പം പഴയ വീഡിയോയും ഷെയര്‍ ചെയ്യുന്നുണ്ട്.






