
തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടിന്റെ എട്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ വകുപ്പ് മന്ത്രി ഐ.പെരിയ സ്വാമി, റവന്യൂമന്ത്രി മൂർത്തി എന്നിവരാണ് സന്ദർശനം നടത്തുന്നത്.
ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. തേനി ജില്ലയിൽ നിന്നുള്ള എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാര്ക്കൊപ്പമുണ്ടാകും.






