
അമ്മയായ ശേഷം ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വിട്ട് നിന്ന ഐശ്വര്യ റായ് കരണ്‍ ജോഹറിന്റെ ഏയ് ദില്‍ ഹേ മുഷ്കിലിലൂടെ പഴയതിലധികം സുന്ദരിയായാണ് തിരിച്ചെത്തിയത്. ഐശ്വര്യയും നായകന് രണ്‍ബീര്‍ കപൂറും ഒത്തുള്ള ഗ്ലാമറസ് രംഗങ്ങളും വന്‍ ചര്‍ച്ചയായിരുന്നു. ഇരുവരും ഒത്തുള്ള രംഗങ്ങള്‍ കണ്ട അമിതാഭ് ബച്ചന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം ചില രംഗങ്ങള്‍ എടുത്തു മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ മരുമകള്‍ അഭിനയിക്കുന്നിതല് എതിര്‍പ്പില്ലെങ്കിലും ാമറസ് രംഗങ്ങള്‍ പാടില്ലെന്ന് ബിഗ് ബി പറഞ്ഞതായാണ് അസൂയാലുക്കള്‍ പരത്തിയത്. എന്നാല്‍ വിവാദം ഉണ്ടാക്കുന്നവരുടെ വായ് അടച്ച് ബിഗ് ബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംസാരിക്കുന്നതിനിടെ ഐശ്വര്യയെ അദ്ദേഹം അഭിനന്ദിച്ചു. ഐശ്വര്യ അവതരിപ്പിച്ച സബ എന്ന കഥാപാത്രത്തെ അഭിനന്ദിച്ചാണ് അദ്ദേഹം തുടങ്ങിയത്. പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്ന മനോഭാവമുള്ള സ്ത്രീയെന്നതാണ് സബയെ വ്യത്യസ്തയാക്കുന്നത്. ഐശ്വര്യ മികച്ച രീതിയില്‍ അത് അവതരിപ്പിക്കുകയും ചെയ്തു എന്ന് ബച്ചന് പറഞ്ഞു.
ചലച്ചിത്ര മേളയില്‍ സിനിമയിലെ സ്ത്രീപക്ഷ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു ബച്ചന്.






