
അറുപതുകളില്‍ ബോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായിരുന്നു ജിതേന്ദ്ര. ഡാന്‍സിലും കഴിവ് തെളിയിച്ച ജിതേന്ദ്രയെ
ജമ്പിംഗ് ജാക്ക് ബോളിവുഡ് എന്നായിരുന്നു വിളിച്ചിരുന്നത്. തന്റെ അഭിനയ കാലഘട്ടത്തില്‍ അനേകം ചിത്രങ്ങളില്‍ മികവ് തെളിയിച്ചിട്ടുളള താരം കൂടിയാണ് ജിതേന്ദ്ര. ഒരു വര്‍ഷം പത്ത് സിനിമയെങ്കിലും ചെയ്തിരുന്ന താരത്തിന്റെ പാതയിലൂടെയാണ് മക്കളായ എക്താ
കപൂറും തുഷാര്‍ കപൂറും കഴിവ് തെളിയിച്ചിരിക്കുന്നത്. എക്താ നിര്‍മ്മാണത്തിലും തുഷാര്‍ അഭിനയത്തിലുമാണ് ഇപ്പോള്‍ തിളങ്ങി നില്‍ക്കുത്.
കഴിഞ്ഞ ദിവസം ടിവി പരിപാടിയായ ദ കപില്‍ ശര്‍മ ഷോയില്‍ അതിഥികളായി ജിതേന്ദ്രയും മകള്‍ എക്തയും എത്തിയിരുന്നു. അവര്‍ സിനിമാ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചു.'ഞാന്‍ പപ്പയുടെ കാര്യത്തില്‍ വളരെ പൊസ്സസീവ് ആയിരുന്നു. പപ്പയുടെ കൂടെ അഭിനയിക്കുന്ന നടിമാരോട് എനിക്ക് അസൂയ ആയിരുന്നു. അത്കൊണ്ടു തന്നെ അവരെ പലപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഇത് മൂലം എന്നെ ഷൂട്ടിംഗ് സെറ്റില്‍ പ്രവേശിപ്പിക്കുമായിരുന്നില്ല’... എക്ത പറയുന്നു.
ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടനായിരുന്നു ജിതേന്ദ്ര. ഫാര്‍സ്, നാഗിന്, ധരം, വീര്‍, ഹിമ്മത്ത് വാല, തോഫ തുടങ്ങി നിരവധി ഹിറ്റുകളിലെ നായകനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത് താരം ഡിജിറ്റല്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ആള്‍ട്ട് ബാലാജിയുടെ സീരീസായ ബാരിഷിലൂടെയായിരുന്നു താരത്തിന്റെ വരവ്. ' സ്ക്രീനില്‍ തിരികെ വരാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഈ മീഡിയത്തിന്റെ സ്റ്റൈല്‍ പഠിക്കുകയും അനുഭവിക്കുകയും വേണമായിരുന്നു. തുടക്കം മുതലേ ഞാന്‍ ക്യാമറയെ ഇഷ്ടപ്പെട്ടിരുന്ന ആളാണ്. അതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ തിരികെ വരിക എന്നത് എളുപ്പമായിരുന്നു. എന്നാല്‍ ഈ ഹൈടെക് വര്‍ക്കിംഗ് രീതികളോട് പരിചയപ്പെടാന്‍ കുറച്ച് സമയമെടുത്തു. പക്ഷെ ആ ഗ്രാഫ് കിട്ടിയതോടെ എല്ലാം സുഖകരമായിരുന്നു.’ തന്റെ തിരിച്ചുവരവിനെക്കുറിച്ച് താരം പറഞ്ഞു.






