
കോട്ടയം : ഒരു കുടുംബത്തിലെ 4 പേരെ
ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. ഇതിൽ അമ്മയും മകളും ചികിത്സയിൽ ഇരിക്കെ മരിച്ചു.
തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരൻ (52),ഭാര്യ സീന(48) മക്കളായ സൂര്യ (26), സുവർണ (23) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 10.30ന് അയൽവാസികളാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്.
ചികിത്സയിലുള്ള സുകുമാരൻ ഇപ്പോഴും അബോധാവസ്ഥയിലാണ്.






