നായകന് മുന്‍പ് വില്ലനെത്തി: യന്തിരന് 2 ഫസ്റ്റ് പോസ്റ്റര്‍
നായകന് മുന്‍പ് വില്ലനെത്തി: യന്തിരന് 2 ഫസ്റ്റ് പോസ്റ്റര്‍
Authored by Web Desk | Last updated: 17 Nov 2016, 1:30 PM | 1 min read
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്റ്റൈല്‍ മന്നന് ചിത്രമായ 2.0യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. ഷങ്കര്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. സ്റ്റൈല്‍ മന്നന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.
ചിത്രത്തിന്റെ ഭീമാകാരമായ ടൈറ്റിലിനടിയില് ഇരുകൈകളും വിരിച്ച് നില്ക്കുന്ന വില്ലനായാണ് പോസ്റ്ററില്‍ അക്ഷയ്കുമാര്‍ എത്തുന്നത്. വെളുത്ത മുടിയും വലിയ കണ്പുരികവുമുള്ള അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ശങ്കറിന്റെ സ്വപ്ന ചിത്രമായ 2.0 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്ന ചടങ്ങ് ഗംഭീരമാക്കാന്‍ തയ്യാറെടുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഞായറാഴ്ച്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറായിരിക്കും അവതാരകന്. ചിത്രത്തിലെ താരങ്ങളും സിനിമയിലേയും മറ്റു രംഗങ്ങളിലേയും പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങ് യൂട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്യും.