
ഇന്നലെ നടന്ന പദ്മശ്രീ പുരസ്കാരത്തില്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും മറ്റുളളവരെ അത്ഭുതപ്പെടുത്തിയ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു. ഹജബ്ബ . മംഗളൂരുവില്‍ ഓറഞ്ച് വില്‍പ്പന നടത്തി ഹജബ്ബ ഒരു സ്കൂള്‍ തന്നെ നിര്‍മ്മിച്ചു.150 രൂപ വരുമാനം മാത്രമുളള അദ്ദേഹം സ്കൂള്‍ നിര്‍മ്മിച്ചതിനു പിന്നില്‍ ഒരു കഥ കൂടിയുണ്ട്.
ഓറഞ്ച് വില്‍പ്പനയ്ക്കിടയില്‍ മംഗളൂരുവില്‍ ബസിറങ്ങിയ സായിപ്പിന്റെ 'ഹൗ മച്ച് ' എന്ന ചോദ്യത്തിനു മുന്പില് ഹജബ്ബ ഒന്നു പരിഭ്രമിച്ചു നിന്നു. വിദ്യാഭ്യാസമില്ലാത്തതിന്റെ കുറവ് ആദ്യമായി ഹജബ്ബയ്ക്ക് മനസിലായി. ആ വാശിക്കൊടുവിലാണ് അദ്ദേഹം ഈ അത്ഭുതം ചെയ്തത്. 1999 ജൂണ്‍ ആറിനു ന്യൂ പദപ്പിലെ മദ്രസയില്‍ ഒറ്റമുറി സ്കൂള്‍ തുടങ്ങി.
സ്കൂള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതിന് സ്വന്തമായി സ്ഥലമില്ലായിരുന്നു. ഒടുവില്‍ 2001ല്‍ 51,000 രൂപ മുടങ്ങി 40 സെന്റ് സ്ഥലം വാങ്ങി. ആദ്യം ഇതിനെ എല്ലാവരും എതിര്‍ത്തുവെങ്കിലും ഇപ്പോള്‍ എല്ലാവരും കൂടെ നില്‍ക്കുന്നുണ്ട്. ശാരിരീക അവശതകള്‍ കാരണം ഓറഞ്ച് വില്‍പ്പനയില്‍ നിന്ന്ഹജബ്ബ മാറി നില്‍ക്കുകയാണ്. ഇന്നലെ രാജ്യം ഇദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. ഹജബ്ബിന്റെ സ്വപ്നം സഫലമായി. ഇന്ന് അവിടെ 175 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ആ സന്തോഷത്തിലാണ് അദ്ദേഹം.






