തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണന് എത്തുന്നു. നാളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 2020 നവംബര്‍ 13-നാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയെടുത്തത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കുപുറമേ, കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന് ബിനീഷ് കോടിയേരി അറസ്റ്റിലായതും അവധിയില്‍ പ്രവേശിക്കാന്‍ കാരണമായി. അര്‍ബുദത്തിന് തുടര്‍ചികിത്സ ആവശ്യമായതിനാല്‍ അവധി അനുവദിക്കുകയായിരുന്നുവെന്നാണ് സിപിഎം വിശദീകരിച്ചിരുന്നത്.
കോടിയേരിയ്ക്ക് പകരം ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധികാര ചുമതല നല്‍കുകയും ചെയ്തു. ബിനീഷ് കോടിയേരി ജയില്‍മോചിതനായതും ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും പദവിയിലേയ്ക്ക് മടങ്ങിയെത്തുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.

Comments