
മൈസൂരു: പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്ത്. പൈതൃക കെട്ടിടമായ മഹാരാജ കോളേജില്‍ നടന്ന ചിത്രീകരണത്തിന് എതിരെയാണ് എതിര്‍പ്പുണ്ടായത്. സിനിമയുടെ ചിത്രീകരണത്തിന് കോളേജ് അനുമതി കൊടുത്തിരുന്നു. എന്നാല്‍, പ്രവൃത്തി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഷൂട്ടിംഗ് നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുളളതാണ് കോളേജ്. ഞായറാഴ്ച ചിത്രീകരണം ആരംഭിച്ചിരുന്നു.
കോടതി രംഗമാണ് കോളേജ് ക്യാമ്പസില്‍ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്. തമിഴ്,തെല്ലുങ്ക്,കന്നട,മലയാളം സിനിമകളുടെ പ്രധാന ലോക്കേഷനാണ് മൈസൂര്‍ കോളേജ്. വരുമാനം കിട്ടുന്നതിനായി സിനിമകളുടെ ചിത്രീകരണത്തിനു സര്‍വകലാശാല പൊതുവെ അനുവാദം കൊടുക്കാറുണ്ട്. അധ്യായന ദിവസങ്ങളില്‍ സിനിമക്കാര്‍ക്ക് അനുമതി നല്‍കിയതോടെയാണ് ഈ പ്രശ്നങ്ങള്യ്ക്ക തുടക്കം. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നടങ്കം ഇതിനെതിരെ പ്രതികരിച്ചു.
അതേ സമയം, പ്രശ്നം കോളേജ് അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഉന്നയിച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. ക്ലാസുകള്യ്ക്ക് തടസ്സമാക്കാത്ത വിധമാണ് ചിത്രീകരണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ആര്.ശിവപ്പ പറഞ്ഞു. കൂടാതെ ഇതു സംബന്ധിച്ച നിബന്ധനകളോടെയാണ് അനുമതി നല്‍കിയതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.






