'ചൈന ടൗൺ', 'കസിൻസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ പ്രമുഖ നടൻ പ്രദീപ് സിംഗ് റാവത്തിന്റെ മരണം സിനിമാ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ, 74-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രിയതാരത്തിന് അന്തിമോപചാരമർപ്പിക്കാൻ നടൻ ആമിർ ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് മകൻ വിക്രമാദിത്യ റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചു. ആരോഗ്യവാനായ തന്റെ അച്ഛൻ വെറും രണ്ട് മാസം കൊണ്ടാണ് രോഗബാധിതനായതെന്ന് വിക്രമാദിത്യ പറയുന്നു.
"ഞങ്ങൾ ഒരു ഡോക്ടറെ കാണിച്ചു. വയറിലുണ്ടാകുന്ന അണുബാധയോ മറ്റോ ആകാം അതെന്നായിരുന്നു അവർ പറഞ്ഞത്.അവർ പലതരം മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. പിന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി അമ്മ പറഞ്ഞു. രക്തപരിശോധന നടത്തിയപ്പോൾ, അദ്ദേഹത്തിന്റെ രക്തത്തിലെ ശ്വേതരക്താണുക്കളുടെ (white blood cells) എണ്ണം വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഉടൻ തന്നെ അദ്ദേഹത്തെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെവെച്ച് രക്താർബുദമാകാൻ 99 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. പിറ്റേ ദിവസം രോഗം സ്ഥിരീകരിച്ചു. അത് ഞങ്ങളെ തകർത്തു കളഞ്ഞു".- വിക്രമാദിത്യ പറഞ്ഞു. വെറും രണ്ട് മാസം മുൻപ് പ്രദീപിന്റെ പരിശോധനാ ഫലങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും വിക്രമാദിത്യ കൂട്ടിച്ചേർത്തു.
"ഇന്നലെ അദ്ദേഹത്തിന്റെ പ്ലേറ്റ്ലെറ്റ് എണ്ണം 3,000- ലേക്ക് താഴ്ന്നു, ശരിക്കും അത് 3 ലക്ഷത്തിന് മുകളിലായിരിക്കണം. ഞങ്ങൾ ഐസിയുവിന് മുന്നിലേക്ക് ഓടി. ഡോക്ടർമാരെല്ലാം അകത്തായിരുന്നു. ഞാൻ വാതിൽ തുറന്നപ്പോൾ അവർ അദ്ദേഹത്തിന് സിപിആർ നൽകുന്നത് കണ്ടു. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. പിന്നെ അമ്മ കരയാൻ തുടങ്ങി. അത്രമാത്രം".- നിറകണ്ണുകളോട് വിക്രമാദിത്യ പറഞ്ഞു.
"അദ്ദേഹം ഇപ്പോൾ ഏറ്റവും മികച്ച ഒരിടത്താണെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്രയധികം ആളുകൾ അദ്ദേഹത്തെ കാണാൻ വന്നതിൽ അദ്ദേഹത്തിന് ഒരുപാട് സന്തോഷമുണ്ടാകും. അദ്ദേഹം വളരെയധികം സന്തോഷത്തിലായിരിക്കുമെന്ന് എനിക്കുറപ്പാണ്. എല്ലാവർക്കും ഒത്തിരി നന്ദി".- വിക്രമാദിത്യ കൂട്ടിച്ചേർത്തു.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ഹിന്ദി, തെലുഗു, തമിഴ്, മലയാളം, നേപ്പാളി സിനിമകളില്‍ പ്രദീപ് സിംഗ് റാവത്ത് അഭിനയിച്ചിട്ടുണ്ട്. ബി.ആര്. ചോപ്രയുടെ 'മഹാഭാരത'ത്തിലെ അശ്വത്ഥാമാവിന്റെ വേഷത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ടെലിവിഷനില്‍ പ്രശസ്തനാകുന്നത്. പിന്നീട് സിനിമകളിലേക്ക് കടന്നുവന്നു. 'സെയ്' എന്ന തെലുഗു ചിത്രത്തിലൂടെയാണ് അദ്ദേഹം ദക്ഷിണേന്ത്യന്‍ സിനിമയിലെത്തിയത്.

Comments