
എല്ലാവരും പരിഹാസത്തോടെ മാത്രം നോക്കിക്കാണുന്ന എടപ്പാള്‍ ഓട്ടത്തിനുശേഷം വീണ്ടും സമാനമായ സംഭവമാണ് കൊട്ടാരക്കരയില്‍ നടന്നിരിക്കുന്നത്. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയ ആഘോഷമാക്കി.
സൈബര്‍ സിപിഐഎം ‘കൊട്ടാക്കര ഓട്ടം’ എന്നാണ് യുവമോര്‍ച്ചയുടെ പ്രതിഷേധത്തിന് ഇട്ടിരിക്കുന്ന പേര്. പോലീസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ഡയലോഗുകളും വൈറലായിരുന്നു. 'എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ... ഇനി തല്ലരുതേ...ഇനി അവനെ തല്ല്', 'കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ, ഇനി അടിക്കരുതേ' എന്ന് ദയനീയമായി പ്രവര്‍ത്തകര്‍ പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതിനാലായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രകടനം. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ഇതോടെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയത്. പോലീസ് ലാത്തി വീശാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ പലഭാഗത്തേക്ക് ചിതറിയോടി.






