
പ്രമോഷന്റെ ഭാഗമായി ദുല്ഖര് സല്മാന് നായകനാകുന്ന 'കുറുപ്പ്' സിനിമയുടെ ട്രെയിലര് ഇന്നലെ രാത്രി ദുബായിലെ ബുര്ജ് ഖലീഫയില് പ്രദര്ശിപ്പിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര് ബുര്ജ് ഖലീഫയില് പ്രത്യക്ഷപ്പെടുന്നത്. ഭാര്യ അമാലിനും മകള് മറിയത്തിനുമൊപ്പമാണ് ദുല്ഖര് ബുര്ജ് ഖലീഫയിലെ ട്രെയിലര് പ്രദര്ശനം കാണാനെത്തിയത്. നംവംബര് പന്ത്രണ്ടിനു തിയേറ്റര് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം കേരളത്തില് മാത്രം നൂറിലധികം തിയറ്ററുകളിലേക്കാണെത്തുക. ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില് ടൊവിനോ തോമസ്, സണ്ണിവെയ്ന്, ഇന്ദ്രജിത്ത് സുകുമാരന്, ഷൈന് ടോം ചാക്കോ, സുരഭി ലക്ഷ്മി, ആനന്ദ് ബാല്, എം.ആര് ഗോപകുമാര്, ശിവജിത്ത് പദ്മനാഭന്, ബിബിന് പെരുമ്പിള്ളിക്കുന്നേല് എന്നിവരും വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാവും കുറുപ്പ് പ്രേക്ഷകരിലെത്തുക.
സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില് ഒരുങ്ങുന്ന കുറുപ്പിന്റെ നിര്മ്മാണം നിര്വഹിച്ചിരിക്കുന്നത് ദുല്ഖര് സല്മാന് ആണ്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂര്, മൈസൂര് എന്നിവിടങ്ങളിലായി ആറുമാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. ദുല്ഖര് സല്മാന്റെ ഉടമസ്ഥതയിലുള്ള ‘വേ ഫാറര് ഫിലിംസും’ ‘എം സ്റ്റാര് എന്റര്ടൈന്മെന്റ്സും’ ചേര്ന്നാണ് ചിത്രം പ്രദര്ശനത്തിനെത്തിക്കുന്നത്.







Comments