
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ചികിത്സയ്ക്കുളള മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗത്തിന് ഉടനെ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് രൂക്ഷമായവര്ക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവര്‍ക്കോ ആണ് മോള്‍നുപിരാവിര്‍ ഗുളിക നല്ക്കുന്നത്. കോവിഡ് ഇത്രയും തീവ്രമായ സാഹര്യത്തില്‍ വാക്സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. ഏത് ദിവസം വേണമെങ്കിലും ഗുളികയ്ക്ക് അനുമതി ലഭിച്ചേക്കാമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി.എസ്.ഐ.ആര് ചെയര്മാന് രാം വിശ്വകര്‍മ പറഞ്ഞത് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തായിരുന്നു.
ഇതിന് തുടക്കത്തില്‍ 2000 മുതല്‍ 4000 വരെയാണ് ചെലവ്,പീന്നിട് അത് കുറയും. അഞ്ചോളം വരുന്ന ഈ ഗുളികയുടെ കമ്പനികളിലെ ഉത്പാദകരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇതോടെപ്പം ഫൈസര്‍ പാക്സ്ലോവിഡ് ഗുളികയ്ക്കും അനുമതി ലഭിച്ചെക്കാം. അവ കോവിഡ് മരണസാധ്യതയെ കുറയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
മോള്‍നുപിരാവിര്‍ ഗുളിക മെര്‍ക്ക് യു.എസ്, റിഡ്ജ്ബാക്ക്ബയോതെറാപ്യൂട്ടിക്സ് കമ്പനികള്‍ ചേര്‍ന്നാണ് കണ്ടെത്തിയത്. കോവിഡ് ചികിത്സയില്‍ ഈ ഗുളിക നിര്‍ണായക പങ്കു വഹിക്കുമെന്നാണ് കരുതുന്നത്.






