ദുല്‍ഖര്‍ സല്മാന് ചിത്രം 'കുറുപ്പ്' കേരളത്തിലെ തിയറ്ററുകള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകുന്നു. ഒട്ടുമക്ക തിയറ്ററുകളും ഹൗസ്ഫുള്ളായതോടെ നല്ലകാലം തിരികെയെത്തി എന്ന ശുഭാപ്തിവിശ്വാസത്തിലാണ് തിയറ്റര്‍ ഉടമകള്‍. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുമായി അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ലഭിച്ചത് 50.6 കോടി രൂപയാണ്. അടുത്തതായി സുരേഷ്ഗോപി ചിത്രം 'കാവല്‍' 25നും മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഡിസംബര്‍ രണ്ടിനും റിലീസാകുന്നതോടെ തീയറ്ററുകള്‍ വിണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ്.
ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന മോഹന്‍ലാലിന്റെ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, മോണ്‍സ്റ്റര്‍ എന്നിവയടക്കം പല ചിത്രങ്ങളും ഇതോടെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.






