കൗമാരക്കാരായ മക്കളുളള എല്ലാ വീട്ടുകാരുരെയും പേടിപ്പെടുത്തുന്നതാണ് ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്ന ആത്മഹത്യാ വാര്‍ത്തകള്‍. കുട്ടികളെ ആത്മഹത്യാമുനമ്പിലേക്കു നയിക്കുന്നതില്‍ സമീപകാലത്ത് പ്രത്യക്ഷവും പരോക്ഷവുമായ പ്രധാന വില്ലനാവുകയാണ് ഇന്റര്‍നെറ്റ് അഡിക്ഷന്. സംസ്ഥാന വനിതശിശു വികസന വകുപ്പ് 2020 ജനുവരി മുതല്‍ ജൂലൈ വരെ നടത്തിയ പഠനത്തില്‍ 17 വയസ്സിനു താഴെയുള്ള 158 കുട്ടികളിലെ 12 പേരുടെയും ആത്മഹത്യയുടെ കാരണം മൊബൈല്‍ ഗെയിമിനോടും ഇന്റര്നെറ്റിനോടുമുളള ആസക്തിയാണെന്ന് കണ്ടെത്തിയിരുന്നു.
മൊബൈല്‍ ഫോണിനോടും ഗെയിമുകളോടുമുളള കുട്ടികളുടെ ആസക്തികൂടിവരുമ്പോള് രക്ഷിതാക്കള്‍ ഒരുപാടുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെറുതെ ഒരു നേരമ്പോക്കിന് തുടങ്ങുന്ന ഇത്തരം ഗെയിമുകള്‍ ജീവനെടുക്കുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ തുടര്‍ക്കഥയാണ്. രക്ഷിതാക്കള്‍ക്ക് ഇത്തരം ഗെയിമുകളേകുറിച്ചുളള ധാരണക്കുറവും കുട്ടികളുടെമേലുളള ശ്രദ്ധക്കുറവും ഒരു പരിധിവരെ ഇതിന് കാരണമാകുന്നു എന്നതാണ് വസ്തുത. ഫ്രീഫയര്‍ പോലുളള ഗെയിമുകള്‍ സൗജന്യമായതിനാലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാന്‍ കഴിയുന്നതിനാലും കുട്ടികള്‍ ഇത് ഏറെ ഇഷ്ടപ്പെടുകയും പതിയെ പതിയെ അതിന് അഡിക്ട് ആവുകയും ചെയ്യുന്നു. ഗെയിമുകള്‍ കളിക്കുന്നതിനും പുതിയ അപ്ഡേഷനുകള്‍ക്കും വേണ്ടി മാതാപിതാക്കളില്‍ നിന്നും പണം മോഷ്ടിക്കുന്നവരും കുറവല്ല.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച കുട്ടികളുടെ വിദ്യാഭ്യാസത്തിലും മറ്റും ഗുണം ചെയ്യുന്നുണ്ട് എങ്കിലും അതിലേറെ ദോഷഫലങ്ങളും ഉണ്ട്. ലോക്ഡൗണ്‍കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായതോടെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും കൈകാര്യം ചെയ്യുവാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു. കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് പണം നഷ്ടപ്പെടുത്തുന്നു. ഇതുമൂലം അവര്‍ക്ക് മാനസികപ്രശ്നളുണ്ടാവുകയും പഠനത്തില്‍ പിന്നോക്കം പോവുകയും ചെയ്യുന്നു.
കുട്ടികളുടെ കൂടെനിന്ന് സാവകാശം ഗെയിം കളിക്കുന്നതിനുളള സമയം കുറയ്ക്കുകയും അതിന്റെ ദൂഷ്യവശങ്ങള്‍ പറഞ്ഞു മനസിലാക്കുകയുമാണ് വേണ്ടത്. കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹത്തോടെയുളള ശകാരങ്ങളും കരുതലുമാണ്. ബുദ്ധിവികാസം നടന്നുകൊണ്ടിരിക്കുന്ന നിര്‍ണായക പ്രായത്തിലെ ഇത്തരം ആസക്തികള്‍ കുട്ടികളിലുണ്ടാക്കുന്നത് തിരിച്ചുപിടിക്കാനകാത്ത മാറ്റങ്ങളാണ്. കുട്ടികളിലുണ്ടാക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്ന് ഓര്മക്കുറവാണ്. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ ഓര്‍മക്കുറവ് പിടികൂടുന്നത് കുട്ടികളുടെ പഠനശേഷിയെ പ്രതികൂലമായി ബാധിക്കും.
ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് മൊബൈല്‍ ഗെയിമുകളെ പൂര്‍ണമായും കുട്ടികളില്‍ നിന്ന് അകറ്റാനാകില്ല. എന്നിരുന്നാലും ഇവയോട് ആസക്തിയുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയേതീരു...






