ഹൈദരാബാദ്: നോട്ടുകള്‍ അസാധുവാക്കിയെങ്കിലും ഹൈദരാബാദിലെ അനധീകൃത ചൂതാട്ടശാലകളില്‍ ഇപ്പോഴും ഒഴുകുന്നത് അസാധുവാക്കിയ പണം. കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ സമീപത്തുള്ള അബ്ദുള്ളപുര്മേട്ട് എന്ന സ്ഥലത്തെ ചൂതാട്ട പ്രദേശത്ത് നിന്നും പോലീസ് കണ്ടെത്തിയ 4.6 ലക്ഷം അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. പുറത്തിറങ്ങാതെ കഷ്ടപ്പെടുന്ന കള്ളപ്പണം ആകാനുള്ള സാധ്യതയുണ്ട്.
പ്രദേശത്തെ ആക്രികള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലാണ് ചൂതാട്ടം നടന്നതെന്ന് പോലീസ് പിടിച്ചു. ചൂതാട്ടങ്ങളില്‍ വാരിക്കൂട്ടുന്നവര്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് ഇത് മാറ്റി വാങ്ങിയിരുന്നതെന്നും പോലീസ് പറഞ്ഞു.
ഗോവയിലും ഡാമനിലും സിക്കിമിലും ഒഴികെ രാജ്യത്ത് ചൂതാട്ടം നിയമം മൂലം നിരോധിച്ചിരിക്കെയാണ്. ഇത്തരത്തില്‍ കള്ളപ്പണം പുറത്തിറക്കുന്നതിനുള്ള മാധ്യമമായാണ് ചൂതാട്ടശാലകളേയും മറ്റും കാണുന്നത്.




