'ഫുങ്ഷുക്ക് വാംഗ്ഡു'വിനെ ഓര്‍ക്കുന്നില്ലേ? 'രഞ്ചോദാസ് ശ്യാമള്‍ ദാസ് ചഞ്ചഡ്' എന്ന പേരില്‍ ഇംപീരിയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എത്തിയ സ്നേഹസമ്പന്നനും സുന്ദരനും ബുദ്ധിമാനും അരക്കിറുക്കനുമായ വിദ്യാര്‍ത്ഥി. ത്രീ ഇഡിയറ്റ്സ് എന്ന ബോളിവുഡ് ഹിറ്റ് ചിത്രത്തിലെ അമീര്‍ഖാന്റെ നായക കഥാപാത്രത്തിന് പ്രചോദനമായ ലഡാക്കുകാരന് സോനം വാങ്ചുക്ക് മികച്ച സംരംഭകനുള്ള ലോകപുരസ്ക്കാരം ചൊവ്വാഴ്ച വാങ്ങും.
അനേകം ശാസ്ത്ര പരീക്ഷണങ്ങളിലൂടെ ഇന്ത്യ ശ്രദ്ധിച്ച ഇദ്ദേഹം റോളക്സ് അവാര്‍ഡ് ഫോര്‍ എന്റര്‍പ്രൈസസ് 2016 പുരസ്ക്കാരമാണ് വാങ്ങുന്നത്. ചൊവ്വാഴ്ച ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്ക്കാരം സമ്മാനിക്കുന്നത്. നവ ചിന്തകളും കണ്ടെത്തലൂം പ്രവര്‍ത്തനങ്ങളുമൊക്കെയായി ലോകത്തെ മാറ്റി വരച്ചു എന്നതാണ് പുരസ്ക്കാരത്തിന് അര്‍ഹമാക്കിയത്. സോനത്തിന്റെ ''ഐസ് സ്തൂപം'' എന്ന പ്രൊജക്ടായിരുന്നു ഈ വര്‍ഷത്തെ പുരസ്ക്കാരാര്‍ഹമായ അഞ്ച് പദ്ധതികളില്‍ ഒന്ന്. പടിഞ്ഞാറര്‍ ഹിമാലയത്തിലെ വരണ്ട ഇടങ്ങളിലെ കൃഷിഭൂമിക്ക് വേണ്ട ജലദൗര്‍ലഭ്യം പരിഹരിക്കലായിരുന്നു മഞ്ഞു സ്തൂപം കൊണ്ട് സോനം നടപ്പാക്കിയത്.

വിളവെടുപ്പ് സമയമായ സമയമായ ഏപ്രില്‍ മെയ് മാസങ്ങളില്‍ 3500 മീറ്റര്‍ ഉയരത്തില്‍ കുണ്ലുനും ഹിമാലയന്‍ മല നിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക് മേഖലയില്‍ കടുത്ത ജലദൗര്‍ലഭ്യം നേരിടാറുണ്ട്. ഇങ്ങിനെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് മഞ്ഞുകാലത്ത് കട്ടിയാകുന്ന ജലം ഉപയോഗിക്കുന്ന സംവിധാനം സോനം തയ്യാറാക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ സ്ഥലത്തെ പച്ചപ്പ് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന വാന്‍ചുക്കിന്റെ പദ്ധതിയെ പിന്തുണച്ച് റോളക്സ് പുരസ്ക്കാര നിധി എത്തുകയായിരുന്നു.
തണുപ്പ് കാലത്ത് മലമുകളില്‍ എത്തുന്ന മഞ്ഞിനെ വേനലില്‍ ഉരുകുമ്പോള്‍ ഉപയോഗപ്രദമാക്കുന്ന വിധത്തില്‍ ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള മഞ്ഞുസ്തൂപം എന്ന് വിളിക്കപ്പെടുന്ന വിവിധ സ്തൂപങ്ങള്‍ വാനചുക്ക് നിര്‍മ്മിച്ചു. 30 മീറ്റര്‍ ഉയരം വരുന്ന 20 മഞ്ഞുസ്തൂപങ്ങളാണ് വാന്‍ചുക്ക് നിര്‍മ്മിച്ചത്. സമാന ആശയങ്ങള്‍ വരുന്ന രീതിയില്‍ യുവാക്കളെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സര്‍വ്വകലാശാല തന്നെ പദ്ധതിയിട്ടിരിക്കുകയാണ് വാന്‍ചുക്. ഇതിനായി 65 ഹെക്ടര്‍ ഭൂമിയാണ് ഗ്രാമം അനുവദിച്ചത്.

Comments