ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ അമാവാസി പ്രമാണിച്ച് ക്ഷേത്രദർശനത്തിനെത്തിയ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സുളഗിരി സ്വദേശിയായ 23-കാരൻ രമേശാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രമേശിന്റെ ഭാര്യ 19-കാരി ഹാസിനി, ഇവരുടെ കാമുകനായ യുഗന്ദർ, മറ്റ് രണ്ട് സഹായികൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസിന് സാധിച്ചത്. ഹൊസൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രമേശും ഹാസിനിയും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് ഒരു ചെറിയ മകളുമുണ്ട്. പുറമേക്ക് സാധാരണ ജീവിതം നയിച്ചിരുന്ന ഹാസിനി, തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ 20-കാരൻ യുഗന്ദറുമായി പ്രണയം തുടർന്നിരുന്നതായും ഇരുവരും ചേർന്ന് രമേശിനെ ഇല്ലാതാക്കാൻ പദ്ധതിയിടുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച ഗുഡുപള്ളി മണ്ഡലിലെ മല്ലപ്പ കൊണ്ടയിലുള്ള ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രം സന്ദർശിക്കാൻ ഹാസിനിയാണ് രമേശിനെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നത്. കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ ഹാസിനി തന്റെ ഫോണിലൂടെ ലൈവ് ലൊക്കേഷൻ കാമുകന് നിരന്തരം അയച്ചുകൊടുത്തിരുന്നു. ക്ഷേത്രത്തിലേക്കുള്ള മലയോര പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹാസിനി തന്റെ ഹാൻഡ്‌ബാഗ് മനഃപൂർവം താഴെയിടുകയും, ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തുകയും ചെയ്തു. ഈ സമയം ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും ചേർന്ന് രമേശിനെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച രമേശിനെ ഇവർ നൂറ് മീറ്ററോളം കാട്ടിലേക്ക് ഓടിച്ചിട്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. കുഞ്ഞിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.
ക്ഷേത്രദർശനത്തിന് പോയ മകളെയും കൊച്ചുമകളെയും കാണാനില്ലെന്ന് കാണിച്ച് ഹാസിനിയുടെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രമേശിനൊപ്പം ബൈക്കിൽ പോയ ഹാസിനി, പിന്നീട് രമേശിന്റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം മടങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മൊബൈൽ ഫോൺ രേഖകളും ലൊക്കേഷൻ വിവരങ്ങളും പരിശോധിച്ച പോലീസ് രമേശിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു. ഹാസിനിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപ്, ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് രമേശുമായുള്ള വിവാഹം നടന്നതെന്ന ഗ്രാമവാസികളുടെ മൊഴി കൂടി പോലീസ് പരിശോധിക്കുന്നുണ്ട്.

Comments