
ബെംഗളൂരു: മീ ടു ആരോപണക്കേസില്‍ തെന്നിന്ത്യന്‍ നടന് അര്ജുന് സര്ജയ്ക്ക് പോലീസ് ക്ലീന്‍ചിറ്റ് നല്കി. ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
2018 ഒക്ടോബറിലാണ് നടി സമൂഹ മാധ്യമത്തിലൂടെ അര്ജുന് സര്‍ജയ്ക്കെതിരെ മീ ടു ആരോപണമുന്നയിച്ചത്. 'വിസ്മയ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്സല്‍ സമയത്ത് അര്ജുന് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം.ചിത്രത്തില്‍ അര്‍ജുന്റെ ഭാര്യയുടെ വേഷത്തിലായിരുന്നു അവര്‍ അഭിനയിച്ചത്.
കബണ്‍പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വോഷണം നടത്തുകയായിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അര്ജുന് സര്‍ജയെ കുറ്റവിമുക്തനാക്കുകയാണെന്ന് പോലീസ് അറിയിച്ചു. താരത്തിനെതിരെ ആരോപണമുണ്ടായതിനു പിന്നാലെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെ.എഫ്.സി.സി ) ഇടപെട്ട് പ്രശ്നം ഒത്തുതിര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു.






