സാൻഫ്രാൻസിസ്കോ: ആറു രാജ്യങ്ങളിലായി 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങളെ വെള്ളപൂശിക്കൊണ്ടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അവകാശവാദങ്ങളടങ്ങുന്ന അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നതായി ട്വിറ്റർ പറഞ്ഞു. ഇത്തരത്തിൽ 2048 അക്കൗണ്ടുകളാണ് ട്വിറ്റർ പൂട്ടിയത്. റഷ്യയിലും ചൈനയിലുമുൾപ്പെടെ സർക്കാർ അനുകൂല പ്രചരണങ്ങൾ നടത്തുന്ന അക്കൗണ്ടുകളാണ് പൂട്ടിയത്. കോവിഡുമായി ബന്ധപ്പെട്ട് ചൈനീസ് പ്രചാരണങ്ങൾ നടത്തുന്ന 500 അക്കൗണ്ടുകൾ പൂട്ടിയതായി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ട്വിറ്റർ തങ്ങൾ പൂട്ടിയ അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടയത്. ട്വിറ്ററിനും ഫെയ്സ്ബുക്കിനും ചൈനയിൽ വിലക്കാണെങ്കിലും തങ്ങൾക്കാവശ്യമുള്ള പ്രചരണങ്ങൾക്കായി രണ്ട് സാമൂഹികമാധ്യമങ്ങളും ചൈന ഉപയോഗിക്കുന്നുണ്ട്.
ഇതിനുപുറമേ ഷിൻഷിയാങ് പ്രാദേശിക സർക്കാരുമായി ബന്ധമുള്ള ഷാൻഗ്യു കൾച്ചർ എന്ന സ്ഥാപനത്തിന്റെ 112 അക്കൗണ്ടുകളും പൂട്ടിയതായി കമ്പനി അറിയിച്ചു. മാത്രമല്ല ഇതിനുപുറമേ ഷിൻഷിയാങ് പ്രാദേശിക സർക്കാരുമായി ബന്ധമുള്ള ഷാൻഗ്യു കൾച്ചർ എന്ന സ്ഥാപനത്തിന്റെ 112 അക്കൗണ്ടുകളും, ലിബിയ, വെനസ്വേല, മെക്സികോ, ടാൻസാനിയ എന്നിവിടങ്ങളിലെ ജനാധിപത്യവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായ അക്കൗണ്ടുകളും പൂട്ടിയതായി കമ്പനി വ്യക്തമാക്കി.
കോവിഡിന്റെ ഉറവിടം കണ്ടുപിടിക്കുന്നതിനായി അമേരിക്ക ഇടപെടലുകൾ നടത്തുന്നതായി സ്വിസ് ഗവേഷകൻ വിൽസൺ എഡ്വേർഡ്സ് വെളിപ്പെടുത്തിയത് പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളാണ് ഫെയ്സ്ബുക്ക് കാര്യമായും പൂട്ടിയത്.






