
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനുശ്രീ. പുതിയ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. സിനിമാ ഗാനങ്ങള്‍ക്കൊപ്പം ചുവടു വയ്ക്കുന്ന അനുശ്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഇപ്പോഴിതാ ‘മണിചിത്രത്താഴി’ലെ മെലഡി ഗാനമായ ‘വരുവാനില്ലാരുമി’ എന്ന പാട്ടിനൊപ്പം ചുണ്ടനക്കി ശ്രദ്ധേയയാകുകയാണ് താരം. സാരിയില്‍ അതീവ സുന്ദരിയായി കുറച്ച് മോഡണായി ഒരുങ്ങിയാണ് അനുശ്രീ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘‘പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലോ...’’ എന്ന വരികളാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. കൈയിലൊരു പുസ്തകവും പിടിച്ച് ‘മണിചിത്രത്താഴി’ലെ ശോഭനയുടെ മാനറിസങ്ങള്‍ കൊണ്ടുവരാന്‍ അനുശ്രീ ശ്രമിക്കുന്നുണ്ട്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ പ്രണവ് സി സുഭാഷാണ് അനുശ്രീയുടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.






