കഴിഞ്ഞ വര്‍ഷമായിരുന്നു ഭാമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് മകള്‍ ജനിച്ച വിവരം താരം വെളിപ്പെടുത്തിയത്. 'മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവെയ്ക്കുകയാണ് ഞാന്‍' എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ ഭാമയുടെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗൗരി എന്നാണ് മകളുടെ പേര്.
2020 ജനുവരിയിലാണ് ഭാമയും അരുണും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 2007 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയ രംഗംത്തേക്ക് കടന്നുവന്നത്. പിന്നീട് മറ്റ് ഭാഷകളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.






