കോവിഡ് ഭീതിയിലും മൈസൂരുവിലേയ്ക്കുളള സഞ്ചാരികളുടെ ഒഴുക്ക് കൂടുന്നു. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും സന്ദര്‍ശകര്‍ എത്തുന്നുണ്ട്.
മൈസൂരു കൊട്ടാരത്തില്‍ പ്രതിമാസ സന്ദര്‍ശകരുടെ എണ്ണം ഒരുലക്ഷം കടന്നു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കൊട്ടാരത്തില്‍ ഇത്രയധികം സന്ദര്‍ശകര്‍ എത്തിയത്. മൈസൂരു കൊട്ടാരം ബോര്‍ഡിന്റെ കണക്കുപ്രകാരം 1.7 ലക്ഷം സന്ദര്‍ശകരാണ് ഒക്ടോബറില്‍ കൊട്ടാരത്തിലെത്തിയത്. നവംബറില്‍ 79ല്‍ ഒരുലക്ഷത്തിലധികംപേര്‍ സന്ദര്‍ശനം നടത്തി. നഗരത്തിലെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മൃഗശാല, കരഞ്ചി തടാകം, ചാമുണ്ഡിമല എന്നിവിടങ്ങളിലും സസന്ദര്ശകരുടെ തിരക്കുണ്ട്. കോവിഡിനുമുമ്പ് പ്രതിമാസം ശരാശരി മൂന്നുലക്ഷത്തോളം പേരാണ് കൊട്ടാരം സന്ദര്‍ശിച്ചിരുന്നത്. കര്‍ണാടക കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ കടത്തി വിടുന്നത്.






