Authored by Web Desk | Last updated: 19 Nov 2016, 12:22 PM | 1 min read
55-ാം ചിത്രം 'ആരം' ത്തിന്റെ തിരക്കിലാണ് തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയിപ്പോള്‍. ജില്ല കളക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ നയന്‍സ് എത്തുന്നത്. ഏറെ അഭിനയ സാധ്യതയും ആഴവുമുള്ള കഥാപാത്രമായതിനാല്‍ ചിത്രത്തില്‍ നയന്‍താരയ്ക്ക് നായകന് ഇല്ലയെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പ്രണയവും മറ്റ് പാട്ടുകളും ചേര്‍ത്ത് മാറ്റാന്‍ പറ്റിയ കഥയല്ലിതെന്ന് സംവിധായകന് ഗോപി നൈനാര്‍ പറഞ്ഞിരുന്നു.
ഗോപി നൈനാര്‍ തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നയന്‍സിന് ആക്ഷന്‍ രംഗങ്ങളും ഉണ്ട്. താരത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലി പീറ്റര്‍ ഹെയ്നാണ്. നടിയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമാണിതെന്ന് വ്യക്തമാക്കി കഴിഞ്ഞു.
കാക്കമുട്ടൈ സിനിമയിലൂടെ ശ്രദ്ദേയരായ രമേഷും വിഘ്നേശും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഒക്ടോബറില്‍ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും കഴിഞ്ഞ ചിത്രം ഉടനെ തീയറ്ററുകളിലെത്തും.