ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 15 മാസമായി നടത്തിവന്ന സമരം കര്‍ഷകര്‍ അവസാനിപ്പിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാന്‍ തയ്യാറായതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. ശനിയാഴ്ച വിജയദിനമായി ആഘോഷിച്ച ശേഷം വൈകിട്ടോടെ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുമെന്ന് കര്‍ഷക നേതാക്കളായ ഗുര്‍നാം സിംഗ് ചുര്‍ണി, ദര്‍ശന്‍ പാല്‍ സിംഗ് എന്നിവര്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും മിനിമം താങ്ങുവില നിശ്ചയിക്കുന്ന കര്‍ഷക പങ്കാളിത്തമുള്ള സമിതി രൂപീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. സമരഭൂമിയില്‍ മരണമടഞ്ഞ കര്‍ഷക കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

ഇന്ന് വൈകിട്ട് 5.30ന് അതിര്‍ത്തികളില്‍ വിജയ പ്രാര്‍ത്ഥനകള്‍ നടക്കും. നാളെ ആദരാഞ്ജലി ദിനമായി ആചരിക്കും. ശനിയാഴ്ച രാവിലെ 9ന് സിംഗു, തിക്രി അതിര്‍ത്തികളിലെ സമരഭൂമിയില്‍ വിജയ പ്രകടനം നടത്തും. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഞായറാഴ്ച അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കൃതജ്ഞത അര്‍പ്പിക്കും. സംയുക്ത കിസാന്‍ മോര്‍ച്ച ചൊവ്വാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
സമരം പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പിനു പിന്നാലെ സിംഗുവിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ചുനീക്കി തുടങ്ങി. ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കത്ത് നവംബര്‍ 21നാണ സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചത്. ഇതില്‍ നിയമങ്ങള്‍ പിന്‍വലിച്ചത് ഒഴികെയുള്ള ആവശ്യങ്ങള്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിച്ചുള്ള കത്ത് കേന്ദ്രം ഇന്നലെ തയ്യാറാക്കുകയും ഇന്ന് കര്‍ഷക സംഘടനക്ക് കൈമാറുകയും ചെയ്തിരുന്നു.

Comments