
ജെ കെ റൗളിംഗിന്റെ ഹാരിപോട്ടര്‍ സീരിസ് വായിക്കാത്തവര്‍ ചുരുക്കംപേരെ കാണും. ഹാരിപോട്ടറിന്റെ ആദ്യപ്രതി പ്രസിദ്ധീകരിക്കാന്‍ പ്രസാധകരുടെ അടുത്ത് എത്തിയപ്പോള്‍ പലരും പുസ്തകം വായിക്കാന്‍ പോലും മെനക്കെടാതെ ചവറ്റുകുട്ടയിലെറിഞ്ഞ കഥ എഴുത്തുകാരി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.
1997ലാണ് ഹാരിപോര്‍ട്ടര്‍ പ്രസീദ്ധികരിക്കുന്നത്. പീന്നിട് വായനക്കാരെ മാന്ത്രികലോകത്തെ എത്തിച്ച് അത് വിപ്ലവം സൃഷ്ടിച്ചു.
ഒരിക്കല്‍ പ്രസാധകര് ചവറ്റുകുട്ടയില്‍ എറിഞ്ഞ് ആ പുസ്തകം ഇപ്പോള്‍ ഇരുപതാം നൂറ്റാണ്ടില്‍ വിറ്റഴിക്കപ്പെട്ട ഏറ്വും വിലയേറിയ പുസ്തകം എന്ന ബഹുമതി നേടിയിരിക്കുന്നു.
‘ഹാരിപോട്ടറിന്റെ ആദ്യ പതിപ്പ് വ്യാഴാഴച്ച യുഎസില്‍ 3.56 കോടി രൂപയ്ക്കാണ് വിറ്റു പോയത്. ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ ഫിക്ഷന്റെ സേറ്റാണ്’ എന്ന പുസ്തകത്തിന്റെ 1997-ലെ ബ്രീട്ടിഷ് പതിപ്പാണ് കോടികള്‍ക്ക് വിറ്റുപോയത്. പുസ്തകം അരേിക്കയില്‍ 'ഹാരി പോട്ടര്‍ ആന്‍ഡ് സോര്‍സറേഴ്സ് സേറ്റാണ് ’ എന്ന പേരിലാണ് പ്രസീദ്ധികരിച്ചത്. ബ്ലൂംസ്ബറിയാണ് പുസ്തകത്തിന്റെ 500 ഹാര്‍ഡ്ബാക്ക് കോപ്പികള്‍ അച്ചടിച്ച് പുറത്തിറക്കിയത്. ലേലത്തില്‍ ആദ്യം 52 ലക്ഷമാണ് ഇതിന് വിലയിട്ടിരുന്നത്. എന്നാല്‍ ഒടുവില്‍ കണക്കാക്കിയതിലും ആറിരിട്ടിയലധികം വിലയ്ക്കാണ് പുസ്തകം വിറ്റുപോയത്. ഇത് വാങ്ങിയ ആളിന്റെ പേര് പുറത്തുവന്നിട്ടില്ല.




