തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഏക സാഹിത്യ പുരസ്‌കാരമായ മാധവ മുദ്ര പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ആര്‍. രാമചന്ദ്രന്‍നായര്‍ക്ക്. 25001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം ഒന്നിനു മലയിന്‍കീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രസന്നിധിയില്‍ നടക്കുന്ന മാധവ സാഹിത്യസന്ധ്യയില്‍ സമര്‍പ്പിക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. മലയിന്‍കീഴ് മാധവ കവിയുടെ നാമധേയത്തിലാണു പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.





