
അജിത് നായകനായി എത്തുന്ന വലിമൈ എന്ന തമിഴ് ചിത്രത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റത് വാർത്തയായിരുന്നു. ഷൂട്ടിങ്ങിനിടയിലുണ്ടായ പ്രതിസന്ധികളും അജിത്തിന് സംഭവിച്ച അപകടവും അടക്കം വീഡിയോയിലൂടെ നമുക്ക് കാണാനാകും.
ബൈക്ക് റേസ് രംഗം ചിത്രീകരിക്കുന്നതിനിടെ നടന്ന അപകടത്തിൽ താരത്തിന്റെ കൈക്കും കാലിനും പരുക്കേറ്റെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ അജിത് വീഴുന്നതും വീഡിയോയിൽ കാണാം. എന്നാൽ പരുക്ക് വകവയ്ക്കാതെ അജിത്ത് ഷോട്ട് പൂർത്തിയാക്കുന്നതും കാണാന്‍ സാധിക്കും.
കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ബോണി കപൂറാണ്. സംവിധാനം ചെയ്തിരിക്കുന്നത്എച്ച് വിനോദാണ്.






