
മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭഗവത് ഗീത സമ്മാനിച്ച് മോഡലും നടിയുമായി ഉർവശി റൗട്ടേല. ഇസ്രായേലില്‍ വച്ചു നടന്ന മിസ് യൂണിവേഴ്സ് 2021 ന്റെ മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളായിരുന്ന ഉര്‍വശി ഇതിനായി ഇസ്രായേലിൽ എത്തിയപ്പോഴാണ് താരം നെതന്യാഹുവിനെ സന്ദർശിച്ച് സമ്മാനം നൽകിയത്.
നെതന്യാഹ്യുവിന് ഒപ്പമുള്ള ചിത്രങ്ങൾ ഉർവശി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതോടൊപ്പം തന്നെയും കുടുംബത്തെയും ക്ഷണിച്ചതിന് നെതന്യാഹുവിന് നന്ദി അറിയിച്ച താരം ഭഗവത് ഗീതയിലെ ശ്ലോകവും ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
‘‘എന്നെയും കുടുംബത്തെയും ക്ഷണിച്ചതിന് ഇസ്രായേലിന്റെ മുൻപ്രധാനമന്ത്രിക്ക് നന്ദി. എന്റെ ഭഗവത് ഗീത: ഹൃദയം നിറഞ്ഞ്, ശരിയായ വ്യക്തിക്ക് ശരിയായ സമയത്ത് ശരിയായ സ്ഥലത്തുവച്ച്, തിരികെ ഒന്നും പ്രതീക്ഷിക്കാതെ നൽകുമ്പോഴാണ് ഒരു സമ്മാനം ശുദ്ധമാകുന്നത് – ഭഗവത് ഗീത’’ എന്നായിരുന്നു ഉർവശി കുറിച്ചത്.
ഉർവശിക്കൊപ്പമുള്ള രസകരമായ ഒരു വിഡിയോ നെതന്യാഹുവും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തനിക്ക് ‘എല്ലാം ശരിയാണ്’ എന്ന വാക്കിന്റെ ഹിന്ദി പഠിപ്പിച്ച് തരാനും പകരം അതിന്റെ ഹീബ്രു ഉര്‍വശിയെ പഠിപ്പിക്കാം എന്നുമായിരുന്നു നെതന്യാഹു പറഞ്ഞത്. തുടർന്ന് ഹീബ്രു ഉർവശിക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഉർവശി പറഞ്ഞത് അനുസരിച്ച് ഹിന്ദി വാക്ക് ഉച്ചരിക്കുകയും ചെയ്തു.
2015 ലെ മിസ് ഇന്ത്യ യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഉർവശിയായിരുന്നു. പിന്നീട് സൂപ്പർ മോഡലായി പേരെടുത്ത താരത്തെ ഇത്തവണത്തെ മിസ് യൂണിവേഴ്സിന്റെ ജൂറിയിൽ ഉൾപ്പെടുത്തുകയായിരു.






