ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ദിലീപ് ജനിച്ച നാള്‍ മുതല്‍ സെലിബ്രിറ്റിയായി മാറിയ താരപുത്രിയാണ്. ഒറ്റ സിനിമയില്‍ പോലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വളരെ വേഗത്തിലാണ് ആരാധകര്‍ ട്രെന്‍ഡിംഗാക്കുന്നത്. മീനാക്ഷിയെ എവിടെക്കണ്ടാലും ക്യാമറകൾ പിന്നാലെ കൂടും, എന്നാലതൊന്നും കണ്ട ഭാവം മീനാക്ഷിക്കില്ല. ആവശ്യത്തിന് മാത്രം സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന പ്രകൃതമാണ് മീനാക്ഷിക്ക്.
ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിഷയങ്ങള്‍ നടന്നപ്പോഴും ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ വന്നപ്പോഴും ദിലീപിന് കരുത്തായി മുന്നിലുണ്ടായിരുന്നത് മീനാക്ഷിയാണ്. അഭിനയമേഖലയോട് വലിയ താത്പര്യം കാണിക്കാത്ത മീനാക്ഷിയിന്ന് ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണനായി കൊച്ചിയിലെ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയാണ്. എന്നാല്‍ ഒഴിവു സമയങ്ങളിൽ കാവ്യാമാധവന്റെ വസ്ത്രബ്രാൻഡ് ആയ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്താറുണ്ട്.
ഇപ്പോഴിതാ അനാര്‍ക്കലി ഗൗണില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് മീനാക്ഷി ദിലീപ്. ഷിയർ ഓഫ്-വൈറ്റ് ഇല്ല്യൂഷൻ സ്ലീവുള്ള അനാര്‍ക്കലിയില്‍ എലഗന്റ് ലുക്കിലാണ് മീനാക്ഷി. ഡെക്കറേറ്റീവ് ഗോള്‍ഡ് ബോര്‍ഡറുള്ള റൗണ്ട് നെക്കും ബണ്‍ ഹെയര്‍സ്റ്റൈലും ഗോള്‍ഡ് മിന്റ് സ്റ്റോണ്‍ ഡ്രോപ്പ് കമ്മലുകളുമാണ് താരത്തിന്റെ ലുക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. കാവ്യമാധവന്റെ ‘ലക്ഷ്യ’യുടെ ഔട്ട്ഫിറ്റിലാണ് താരപുത്രി തിളങ്ങുന്നത്. പതിവു പോലെ താരപുത്രിയുടെ ചിത്രങ്ങള്‍ക്ക് ആദ്യം ലൈക്കടിച്ചിരിക്കുന്നത് അമ്മയും അഭിനേത്രിയുമായ മഞ്ജു വാര്യരാണ്. മകളുടെ ഒപ്പമില്ലെങ്കിലും മീനാക്ഷി പങ്കിടുന്ന ചിത്രങ്ങള്‍ക്കെല്ലാം മഞ്ജു വാര്യര്‍ ലൈക്കടിക്കാറുണ്ട്.

Comments