ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം താരസംഘടനയായ ‘അമ്മ’യില്‍ കലുഷിത അന്തരീക്ഷമാണ്. പൊട്ടലും ചീറ്റലും രാജിയും മീടൂ വുമടക്കം നിരവധി പ്രശ്നങ്ങളാണ് അതോടെ പുറത്തു വന്നത്. ചരിത്രത്തില്‍ ആദ്യമായി വനിതാ നേതൃത്വം നിലവില്‍ വന്നതോടെ പ്രശ്നങ്ങള്‍ തീരുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രസിഡന്റ് ശ്വേത മേനോനടങ്ങുന്ന ഭരണസമിതി ഭരണമേറ്റ് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് രാജിവെച്ച് പ്രതിസന്ധിയിലായി. വാർഷിക ജനറൽ ബോഡി യോഗത്തിലെ വരവുചെലവ് കണക്കുകളെ ചൊല്ലിയുള്ള തർക്കങ്ങൾക്കും അവിശ്വാസപ്രമേയ നീക്കങ്ങൾക്കും ശേഷമായിരുന്നു ഈ കൂട്ടരാജി.
അതിനു ശേഷം വന്ന അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനറായ രമേഷ് പിഷാരടിയുമായുള്ള ശ്വേത മേനോന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. അവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ അവസാന ഭാഗം മാത്രം എഡിറ്റ് ചെയ്താണ് ശ്വേത പുറത്തു വിട്ടത്, അതിലൂടെ പിഷാരടിയുടെ പ്രതിച്ഛായക്ക് ചെറിയ രീതിയില്‍ മങ്ങലേൽക്കുകയും ചെയ്തു.
ഇപ്പോഴിതാ ശ്വേത മേനോന്‍ ചെയ്തത് വലിയ ചതിയാണെന്ന് പറയുകയാണ് നടി സീനത്ത്. ഒട്ടും പക്വതയില്ലാത്ത ചെയ്തത് ആണെന്നും ശരിക്കും ശ്വേ; പിഷാരടിയോട് മാപ്പു ചോദിക്കണമെന്നുമാണ് സീനത്ത് പറയുന്നത്.
‘‘ഒട്ടും പക്വതയില്ലാത്ത ചെയ്യലായിപ്പോയി. അതിന് ശരിക്കും പിഷാരടിയോട് ശ്വേത ശരിക്കും മാപ്പ് പറയണം. ചതി, ഭയങ്കര ചതിയാണ് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്കൊക്കെ ശരിക്കും പറഞ്ഞാൽ ഇതിനുശേഷം ശ്വേതയെ വിളിച്ച് ‘എന്താണ് പരിപാടി?’ എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പക്ഷേ പേടിയാണ്. നമ്മൾ സംസാരിക്കുന്നതിനിടയിൽ എന്തൊക്കെയാ പറയുക എന്നുള്ളതറിയില്ലല്ലോ. അതുകൊണ്ട് വിളിക്കാൻ പോലും പോയിട്ടില്ല.
കാഷ്വലായി പറഞ്ഞ ഒരു കാര്യം അത് പിഷാരടി എംഎല്‍എ ആയി വന്ന ശേഷം വിവാദമായി മാറി. ശരിക്കും കഷ്ടമായിപ്പോയില്ലേ അത്?
ഭയങ്കര മോശമായിപ്പോയി. ഇപ്പോൾ പിഷാരടിക്ക് ശരിക്കും പേടിയാണ്. ഞാൻ അമ്മയിൽ നിന്ന് തന്നെ പോവുകയാണ് എന്നൊക്കെ പറയുന്നത്. അങ്ങനെയൊന്നും ചെയ്യരുത്, ഒരാളെ മനഃപൂര്‍വ്വം നശിപ്പിക്കരുത്. വഴക്കുകൂടുകയോ അല്ലെങ്കിൽ ഒരാളോട് ദേഷ്യമോ ഉണ്ടെങ്കില്‍ അവരെ നശിപ്പിക്കാം എന്ന് കരുതരുത്. അത് ചെയ്യാൻ പാടില്ല. വേണ്ടെങ്കില്‍ ആ ഭാഗം കട്ട് ചെയ്തു കളയുക, അത്രേയുള്ളൂ...’’ എന്നാണ് സീനത്ത് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സീനത്തിന്റെ തുറന്നു പറച്ചില്‍.

Comments