ന്യുഡല്‍ഹി: പോക്സോ കേസില്‍ വിവാദ വിധി പറഞ്ഞ ബാംബെ ഹൈക്കോടതി ജഡ്ജിയ്ക്ക് സ്ഥിരം പദവിയില്ല. ജസ്റ്റീസ് പുഷ്പ വി. ഗനേഡിവാലയ്ക്ക് സ്ഥിരം പദവി നല്‍കേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ട് നടത്തിയ വിധിയാണ് വിവാദമായത്. 'ചര്‍മ്മവും ചര്‍മ്മവും തമ്മില്‍ സ്പര്‍ശിക്കാതെയുള്ള ബന്ധം' പീഡനമാകില്ലെന്നായിരുന്നു ജഡജിയുടെ വിധി.
നിലവില്‍ നാഗ്പൂര്‍ ബെഞ്ചിലെ ജ്ഡജിയാണ് പുഷ്പ വി. ഗനേഡിവാല. സ്ഥിരം പദവി ലഭിക്കാതെ വരുന്നതോടെ ജില്ലാ ജഡ്ജി പദവിയിലേക്ക് തിരികെ പോകും. കാലാവധി കഴിയുന്ന മുറയ്ക്ക് ഇവര്‍ 2022 ഫെബ്രുവരിയില്‍ വിരമിക്കുകയും ചെയ്യും. ജസ്റ്റീസ് പുഷ്പ വി. ഗനേഡിവാലെയ്ക്ക് കേന്ദ്രം നേരത്തെ ഒരു വര്‍ഷം കാലാവധി നീട്ടി നല്‍കിയിരുന്നു.






