
സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യന്‍ അഭിനേത്രിയാണ് മീന. തമിഴില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് മീന. തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു, 90 കളിൽ രജനികാന്തും കമൽഹാസനും ഉൾപ്പെടെ നിരവധി മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മകൾ നൈനികയും ഒരു കുഞ്ഞു താരമാണ്. ആറ്റ്ലി സംവിധാനം ചെയ്ത ദളപതി വിജയ് നായകനായ തെറിയിലൂടെയാണ് മീനയുടെ മകൾ നൈനികയും അഭിനയരംഗത്തേക്ക് വന്നു. സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും മീന മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കിടാറുണ്ട്. ഇപ്പോഴിതാ വ്യാന ലക്സ് ഡയമണ്‍സിന്റെ പുതിയ പരസ്യചിത്രത്തില്‍ അമ്മയും മകളും ഒരുമിച്ചുള്ള ചിത്രമാണ് മീന ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തത്. മകളെക്കാള്‍ സുന്ദരിയായി ചിത്രങ്ങളില്‍ കാണുന്നത് മീനയെയാണ്. ‘‘എല്ലായിടത്തും മാജിക് കാണുന്നതിനാൽ അവളുടെ കണ്ണുകൾ തിളങ്ങുന്നു...എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.






