
മലയാളി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന സിനിമയാണ് ‘മിന്നല്‍ മുരളി’. ടൊവിനോ തോമസ്- ബേസില്‍ ജോസഫ് കൂട്ടുകെട്ടിന്റെ ചിത്രമായ മിന്നല്‍ മുരളിയുടെ പ്രൊമോഷണല്‍ വീഡിയോ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് പുറത്തു വിട്ട ഈ വീഡിയോയില്‍ മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ കഥാപാത്രമായി എത്തുന്ന ടോവിനോ തന്റെ അമാനുഷിക കഴിവുകള്‍ വെളിവാക്കുന്നത് കാണാം. WWE - ലെ പ്രശസ്ത ഗുസ്തി താരമായ ഗ്രേറ്റ് ഖലിയുമായി മത്സരിച്ച് ‘മിന്നല്‍ മുരളി’ കഴിവുകള്‍ തെളിയിക്കുന്ന രംഗങ്ങളാണ് ഇതിലുള്ളത്. പ്രൊഫഷണല്‍ ഗുസ്തി രംഗത്തെ പ്രശസ്ത താരമായ ഖലി ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. സൂപ്പര്‍ ഹീറോ ടെസ്റ്റിനായി വരുന്ന മിന്നല്‍ മുരളിയുടെ കഴിവുകള്‍ പരീക്ഷിക്കുന്ന ആളായിട്ടാണ് ഖലി പ്രത്യക്ഷപ്പെടുന്നത്. മിന്നല്‍ മുരളി: മേക്കിങ് ഓഫ് എ സൂപ്പര്‍ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ബേസില്‍ ജോസഫ് ഈ വീഡിയോ ഇന്‍സ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.
1990-കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ യുവനിരയിലെ സൂപ്പര്‍ താരം ടൊവിനോയാണ് മിന്നല്‍ മുരളിയാകുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഫെമിന ജോര്‍ജ്, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഹരിശ്രീ അശോകന് തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 2021 ഡിസംബര്‍ 24 ന് നെറ്റ്ഫ്ലിക്സില്‍ സൂപ്പര്‍ഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും!






