
അക്ഷരനഗരിയുടെ വിവാഹസ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന്റെ പകിട്ട് സമ്മാനിക്കുകയാണ് അച്ചായന്‍സ് ഗോള്‍ഡ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 916 പരിശുദ്ധിയോടെ സ്വര്‍ണ്ണാഭരണങ്ങള്‍ നല്കുന്ന അച്ചായന്‍സ് ഗോള്‍ഡ് പഴയ സ്വര്‍ണ്ണത്തിന് മറ്റാരും നല്‍കാത്ത വിലയും നല്കുന്നു. പഴയ സ്വര്‍ണ്ണാഭരണ വില്പനയിലൂടെ സ്വര്‍ണ്ണവ്യാപാര രംഗത്തെത്തിയ വല്ല്യേലില്‍ ജ്വല്ലറിയുടെ പാരമ്പര്യം പിന്തുടര്ന്നാണ് അച്ചായന്‍സ് ഗോള്‍ഡ് അക്ഷരനഗരിയെ കനകമണിയിച്ചത്.
പരിശുദ്ധിയുടെ ഉറപ്പ്
കോട്ടയത്തെ സ്വര്‍ണ്ണ വ്യാപാരരംഗത്ത് വേറിട്ട സാന്നിധ്യമായി മാറിയിരിക്കുകയാണ് ടി.ബി റോഡിലെ മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗോള്‍ഡ്. 916 സ്വര്‍ണ്ണാഭരണങ്ങള്‍ അന്നത്തെ വിലയില്‍ വാങ്ങാനും വില്‍ക്കാനും അച്ചായന്‍സ് ഗോള്‍ഡിനെ സമീപിക്കാം. സ്വര്‍ണാഭരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ വിലയും പണിക്കൂലിയും അച്ചായന്‍സ് ഗോള്‍ഡിന്റെ പ്രത്യേകതയാണ്. ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ പഴയ സ്വര്‍ണ്ണമാണെങ്കിലും മികച്ച വില നല്കി തിരിച്ചെടുക്കും. പണയത്തിലിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുവാനും അച്ചായന്‍സ് ഗോള്‍ഡിനെ സമീപിക്കാം.
പാരമ്പര്യത്തിന്റെ സ്വര്‍ണ്ണത്തിളക്കം
കോട്ടയം ടി.ബി റോഡിലെ പഴയസ്വര്‍ണ്ണം വില്പന നടത്തിയിരുന്ന ജ്വല്ലറി സമുച്ചയത്തിന് തിലകക്കുറി ചാര്‍ത്തിയാണ് 2005 ല്‍ വല്യേലില്‍ ജ്വല്ലറി പ്രവര്‍ത്തനമാരംഭിക്കുന്നത്. അയര്‍ക്കുന്നത്ത് വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന കുടകശേരിയില്‍ കുടുംബാംഗമായ വര്ക്കിച്ചന് എബ്രഹാം വല്യേലില്‍ സഹോദരന്മാരുടെ പാത പിന്തുടര്ന്നാണ് സ്വര്‍ണ്ണവ്യാപാര രംഗത്തെത്തുന്നത്. സഹോദരങ്ങളുടേതായി എട്ട് ജ്വല്ലറികളാണന്ന് ആ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
അപ്പച്ചന്റെ പാത പിന്തുടര്ന്ന് മകന് ടോണി വര്ക്കിച്ചന് വല്യേലില്‍ ജ്വല്ലറിയില്‍ എത്തിയപ്പോള്‍ ആദ്യം ശ്രമിച്ചത് ജ്വല്ലറി മേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ്. പിതാവിന്റെ അനുവാദത്തോടെ ചെന്നൈ പ്രിന്‍സ് ജ്വല്ലറി, ഷാര്‍ജയിലെ ജോയ് ആലുക്കാസ് എന്നിവിടങ്ങളില്‍ സെയില്‍സ്മാനായി ജോലി ചെയ്ത എക്സ്പീരിയന്‍സുമായി നാട്ടിലെത്തിയ ടോണി പഴയ ബിസിനസിന് പകരം എന്തുകൊണ്ട് 916 സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറി തുടങ്ങിക്കൂട എന്ന് ചിന്തിച്ചു. അങ്ങനെയാണ് 2016 ല്‍ അച്ചായന്‍സ് ഗോള്‍ഡ് എന്ന സ്ഥാപനം പിറവി കൊള്ളുന്നത്.
സ്വര്‍ണ്ണവ്യാപാര രംഗത്ത് ഏറ്റവും മികച്ച സേവനങ്ങള്‍ നല്കാന് തുടങ്ങിയതോടെ അച്ചായന്‍സ് ഗോള്‍ഡിന്റെ ഷോറൂമുകളുടെ എണ്ണവും കൂടി. പഴയ ജ്വല്ലറി അച്ചായന്‍സ് ഗോള്‍ഡ് എന്നപേരില്‍ നിലനിര്‍ത്തുന്നതിനോടൊപ്പം നാല് പുതിയ ഷോറൂമുകളും അതേ ബില്‍ഡിംഗില്‍ ആരംഭിച്ചു. കോട്ടയത്തിന്റെ ചെറിയ ടൗണുകളില്പ്പോലും അച്ചായന്‍സ് ഗോള്‍ഡിന്റെ സേവനം ഉറപ്പുവരുത്തണമെന്ന ടോണിയുടെ ദീര്‍ഘവീക്ഷണത്താല്‍ ഏറ്റുമാനൂര്‍, ചിങ്ങവനം, സംക്രാന്തി, കടുവാക്കുളം എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ ആരംഭിച്ചു. നിലവില്‍ 11 ഷോറൂമുകളിലായി പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗോള്‍ഡ് അയല്‍ ജില്ലകളിലും തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ തയാറെടുക്കുകയാണ്.
വിശ്വാസത്തിന്റെ കരുത്ത്
രണ്ട് ഗ്രാം മുതലുള്ള മാലകള്‍, ഒരു ഗ്രാം മുതലുള്ള മോതിരങ്ങള്‍ എന്നിങ്ങനെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ കമനീയ ശേഖരമുള്ളതുകൊണ്ടുതന്നെ ഇടത്തരക്കാരുടെ വിവാഹസ്വപ്നങ്ങള്‍ക്ക് അച്ചായന്‍സ് ഗോള്‍ഡ് മാറ്റ് കൂട്ടുന്നു.
പണയത്തിലിരിക്കുന്ന സ്വര്‍ണ്ണം അതതു ബാങ്കിലെത്തി കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് എടുത്ത് നല്കുന്നു എന്നതും അച്ചായന്‍സിന്റെ പ്രത്യേകതയാണ്.
അച്ചായന്‍സ് ഗോള്‍ഡിന്റെ പ്രധാന ഷോറൂമിലെത്തുന്ന ഓരോ കസ്റ്റമറെയും നേരിട്ട് പരിചയപ്പെട്ട് അവരുടെ പര്‍ച്ചേസില്‍ സഹായിക്കാനും ടോണി സമയം കണ്ടെത്തുന്നു. ഒരു തവണ അച്ചായന്‍സ് ഗോള്ഡിലെത്തി സ്വര്ണ്ണമെടുത്താല് അവര്‍ സ്ഥിരം കസ്റ്റമേഴ്സാകുന്നതും ടോണിയുടെയും സഹപ്രവര്‍ത്തകരുടെയും കഴിവ് ഒന്നു കൊണ്ടുമാത്രമാണ്.
ടോണിക്ക് പുതിയ ബിസിനസ് ഐഡിയകള്‍ നല്‍കിയും പൂര്‍ണ്ണ പിന്തുണ നല്‍കിയും ഒപ്പം നില്ക്കുന്ന മാനേജര്‍ ഷിനിലാണ് അച്ചായന്‍സ് ഗോള്‍ഡിന്റെ നെടുംതൂണ്. 25 ഓളം വരുന്ന ജീവനക്കാരും തങ്ങളുടെ ജോലി ഭംഗിയാക്കുന്നു. ശമ്പളം കൂടാതെ എല്ലാ ദിവസവും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതവും ജീവനക്കാര്‍ക്ക് വീതിച്ച് നല്കി 25 കുടുംബങ്ങളുടെ ജീവിതവും അച്ചായന്‍സ് ഗോള്‍ഡ് സുരക്ഷിതമാക്കുന്നു.
കരുണയുടെ കരങ്ങള്‍
ജ്വല്ലറിയില്‍ നിന്നു കിട്ടുന്ന ലാഭവിഹിതം സ്വന്തം സുഖസൗകര്യങ്ങള്‍ക്കായി വിനിയോഗിക്കാതെ 30 ശതമാനം തുക പാവപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കാനും ടോണി ശ്രദ്ധിക്കുന്നു. സഹായ അഭ്യര്‍ത്ഥനയുമായി എത്തുന്നവരെ നിരാശരായി മടക്കി അയക്കാതെ അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു നല്‍കിയിരുന്ന ടോണി ലോക്ഡൗണോടെയാണ് തന്റെ വരുമാനത്തില്‍ നിന്നൊരു ഭാഗം ചാരിറ്റിക്കായി നീക്കിവയ്ക്കാന്‍ തുടങ്ങിയത്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇരുപതിലേറെ ടി.വികളും ടാബ്ലെറ്റുകളും വിതരണം ചെയ്തതിനു പുറമെ നിര്‍ദ്ധനരായ ഒരു കുടുംബത്തിന് വീട് വച്ച് നല്‍കിയും ടോണി സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റി. പ്രളയ കാലത്ത് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലും ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്കുന്നതിലുമൊക്കെ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചത് ടോണിയാണ്.
കുടുംബം
അപ്പച്ചന് കാട്ടിയ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അമ്മ മേഴ്സിയും ഭാര്യ സിമിയും മക്കളായ ഏബലും ഏദനും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയാണ് ടോണിയുടെ കരുത്ത്.