
ബോളിവുഡ് താരം സല്മാന് ഖാനും റൊമാനിയന്‍ മോഡലും ടിവി താരവുമായ ലുലിയ വാന്ററും തമ്മില്‍ ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍ പിരിയാനുള്ള കാരണം ലുലിയ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വേര് പിരിയാന്‍ കാരണം സംസ്കാരങ്ങള്‍ തമ്മിലുള്ള അന്തരമാണെന്ന് ലുലിയ വ്യക്തമാക്കി. പ്രണയത്തിലായിരുന്ന സമയത്ത് സല്‍മാന്റെ വീട്ടിലേയും മറ്റ് ആഘോഷങ്ങളിലേയും സ്ഥിരം അതിഥിയായിരുന്നു ലുലിയ. എന്നാല്‍ ഇന്ത്യന്‍ സംസ്കാരവുമായി ചേരാന്‍ തനിക്ക് സാധിച്ചില്ലെന്ന് ലുലിയ പറയുന്നു.
അവിടുത്തെ ജീവിതം കൊണ്ട് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഇന്ത്യക്കാരുടെ ചിന്താഗതി വേറേയാണ്. നമ്മുക്ക് പ്രതീക്ഷിക്കുന്നത്ര സ്വകാര്യത ഇന്ത്യയില്‍ ലഭിക്കില്ല. ഒരു വീട്ടില്‍ നിരവധിയാളുകള്‍ ഒരുമിച്ച് താമസിക്കും. വസ്ത്ര ധാരണത്തില്‍ പോലും വളരെ നിര്‍ദ്ദേശങ്ങളാണെന്ന് ലുലിയ പറയുന്നു.






