
സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ്ണ വില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,535 രൂപയും പവന് 36,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. രണ്ട് ദിവസമായി സ്വർണ നിരക്ക് താഴ്ന്ന നിലയിൽ ആയിരുന്നു. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഗ്രാമിന് 4,515 രൂപയിലും പവന് 36,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 17 മുതൽ 20 വരെ രേഖപ്പെടുത്തിയ 36,560 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ പണപ്പെരുപ്പം നീണ്ടു പോയേക്കില്ല എന്ന ട്രഷറി ബുള്ളുകളുടെ വിലയിരുത്തലിൽ ഡോളറും, ബോണ്ട് യീൽഡും വീണത് ഇന്നലെ സ്വർണത്തിന് 1800 ഡോളറിലേക്ക് കയറ്റം നൽകി. സ്വർണം മുന്നേറ്റ പ്രതീക്ഷയിലാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.






