
ബോളിവുഡിലെ ക്യൂട്ട് പ്രണയജോഡികളാണ് റിതേഷ് ദേശ്മുഖും ജെനീലിയയും. ഇവരുടെ പ്രണയവും ദാമ്പത്യജീവിതവുമൊക്കെ ബോളിവുഡില്‍ പലരും മാതൃകയായി പറയുന്നതാണ്. ഇവര്‍ രണ്ടാളും ഒരുമിച്ചെത്തുന്ന റീല്‍സ് വീഡിയോ പോലും സോഷ്യല്‍ മീഡിയ ആരാധകര്‍ വൈറലാക്കാറുണ്ട്. ഇവര്‍ ഒരുമിച്ചെത്തുന്ന പരിപാടിയാണ് ലേഡീസ് വേര്‍സസ് ജെന്റില്മാന്. അതിന്റെ രണ്ടാം സീസണില്‍ ജെനീലിയ തുറന്നു പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് ആദ്യ ദിനങ്ങളില്‍ രാവിലെ എന്നും എഴുന്നേറ്റ് താന്‍ നന്നായി ഒരുങ്ങിയിരുന്നെന്നും, വിവാഹം കഴിച്ചതിന് ശേഷം കരുതിയത് ഈ അണിഞ്ഞൊരുങ്ങുന്നത് ഒരു പതിവ് കാര്യമാണെന്നാണ് എന്നുമാണ് ജെനീലിയ പറയുന്നത്. എന്നാല്‍ എപ്പോഴും ഇത് ചെയ്യാന്‍ കഴിയില്ലെന്ന് ഭര്‍ത്താവിനെ താന്‍ അറിയിച്ചതായും ജെനീലിയ പറയുന്നു.
അതേസമയം ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്നാണ് റിതേഷിന്റെ പക്ഷം. വിവാഹത്തിന് ശേഷം ഡൈനിംഗ് ടേബിളില്‍ ബോക്സറും ടിഷര്‍ട്ടും ധരിച്ച് താന്‍ ഇരിക്കുമ്പോള്‍ ജെനീലിയ എന്നും സല്‍വാര്‍ കമ്മീസും ധരിച്ച്, കംപ്ലീറ്റ് മേക്കപ്പിലും, സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുമാണ് വന്നിരുന്നത്. ശരിക്കും താന്‍ അദ്ഭുതപ്പെട്ട് പോയിരുന്നെന്നും റിതേഷ് പറയുന്നു. താനറിയാതെ വീട്ടില്‍ എന്തോ പ്രാര്‍ത്ഥന നടക്കുന്നതു കൊണ്ടാണ് ജെനീലിയ അണിഞ്ഞൊരുങ്ങി വരുന്നതെന്നാണ് കരുതിയതെന്ന് റിതേഷ് പറയുന്നത്. അവസാനം തനിക്ക് എന്നും ഇതുപോലെ അണിഞ്ഞൊരുങ്ങി വരാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞപ്പോള്‍ എന്തിനാണ് എല്ലാ ദിവസവും ഇങ്ങനെ അണിഞ്ഞൊരുങ്ങി നല്ല വസ്ത്രം ധരിച്ച് വരുന്നതെന്നുള്ളത് റിതേഷിനെയും അമ്പരപ്പെടുത്തിയിരുന്നു എന്നും പറയുന്നുണ്ട്.
ഇരുവരുടെയും വാക്കുകള്‍ തമാശ രൂപത്തിലാണ് വന്നതെങ്കിലും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ് ദേശ്മുഖ്. ജെനീലിയയുമായുള്ള റിതേഷിന്റെ പ്രണയം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. ഇരുവരും വിവാഹത്തിനു മുമ്പ് ബോളിവുഡില്‍ തുജേ മേരി കസം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതിന്റെ ചിത്രീകരണത്തോടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2012 ഫെബ്രുവരി മൂന്നിനാണ് ജെനീലിയയും റിതേഷും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളുമുണ്ട്.






